യുഎഇ വിസ അസ്സലാണോ വ്യാജനാണോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം; യാത്രയ്ക്കു മുന്‍പ് വിസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍

യുഎഇ വിസ അസ്സലാണോ വ്യാജനാണോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം; യാത്രയ്ക്കു മുന്‍പ് വിസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍
യുഎഇ വിസ അസ്സലാണോ വ്യാജനാണോ എന്ന് ഇനി ഓണ്‍ലൈന്‍ വഴി പരിശോധിച്ച് അറിയാം. ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. യാത്രയ്ക്ക് മുന്‍പ് വിസ വ്യാജനാണോ അസ്സലാണോ എന്ന് തിരിച്ചറിയാന്‍ പുതിയ സംവിധാനം വഴി സാധിക്കും. യാത്രയ്ക്കു മുന്‍പ് വിസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനുപകരം സമൂഹ മാധ്യമങ്ങളിലൂടെ നല്‍കുന്ന വ്യാജ വാഗ്ദാനത്തില്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

www.amer.ae വെബ്‌സൈറ്റില്‍ വീസ എന്‍ക്വയറി വിഭാഗത്തില്‍ പോയ ശേഷം വീസ നമ്പര്‍, പേര്, ജനന തീയതി, രാജ്യം എന്നിവ ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്താല്‍ വിവരം ലഭിക്കും. അസ്സല്‍ വീസയാണെങ്കില്‍ വീസയുടെ പകര്‍പ്പ് കാണാം. ഇഷ്യൂ ചെയ്ത തീയതിയും തീരുന്ന കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. വ്യാജനാണെങ്കില്‍ മിസ് മാച്ച് കാണിക്കും. ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വീസ ഒറിജിനലാണോ എന്ന് അറിയാനാകും.

Other News in this category



4malayalees Recommends