യതീഷ് ചന്ദ്ര വീണ്ടും വിവാദത്തില്‍; കുട്ടിയെ തോളിലേന്തി ആനയെ തൊട്ടു രസിച്ചത് ശിക്ഷാര്‍ഹമെന്ന് ആരോപണം; ഐപിഎസ് ഓഫീസര്‍ക്കെതിരെ പരാതി

യതീഷ് ചന്ദ്ര വീണ്ടും വിവാദത്തില്‍; കുട്ടിയെ തോളിലേന്തി ആനയെ തൊട്ടു രസിച്ചത് ശിക്ഷാര്‍ഹമെന്ന് ആരോപണം; ഐപിഎസ് ഓഫീസര്‍ക്കെതിരെ പരാതി
വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ട് കാണാനെത്തിയ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര ആനയെ തൊട്ടത് വിവാദത്തിലേക്ക്. മകനെ തോളിലിരുത്തി ആനയൂട്ടിനെത്തിയത് സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതിനു പിന്നാലെയാണ് ആനയെ തൊട്ടെന്ന പരാതിയുമായി മൃഗക്ഷേമസംഘടനയായ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്സ് രംഗത്തെത്തിയത്.

ചട്ടം ലംഘിച്ചാണ് കുട്ടിയുമായി യതീഷ് ചന്ദ്ര ആനയ്ക്ക് അരികിലേക്ക് പോയത് എന്നാണ് പരാതി. ആനകളും ആളുകളും തമ്മിലുളള അകലം മൂന്ന് മീറ്റര്‍ പാലിക്കണം എന്ന ചട്ടം പരസ്യമായി ലംഘിച്ചു എന്നാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്സ് നിവേദനം അയച്ചിരിക്കുകയാണ്.

ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്സിന്റെ ഫേസ്ബുക്ക് കുറിപ്പ് :

യതീഷ് ചന്ദ്ര ഐപിഎസ് കുട്ടിയെ തോളിലേന്തി ആനയെ തൊട്ടു രസിച്ചത് ശിക്ഷാര്‍ഹമാക്കാന്‍ കേരള ഗവര്‍ണര്‍ക്കും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് നിവേദനമയച്ചു. ഇന്നലെ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കാണാനെത്തിയ യതീഷ് ചന്ദ്ര ഇത്തരത്തില്‍ പെരുമാറിയത് ആനകളും ആളുകളും തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ചാണ് ക്യാമറകള്‍ക്ക് മുന്‍പില്‍ ഇത്തരം ടച്ചിങ്സ് നടത്തിയതെന്ന നിവേദനം ആരംഭിക്കുന്നു.

Other News in this category4malayalees Recommends