തന്നെ തിരഞ്ഞെടുത്തത് കക്കൂസ് വൃത്തിയാക്കാനല്ലെന്ന പ്രസ്താവന; പ്രജ്ഞ സിങ് താക്കൂറിന് ബിജെപിയുടെ ശകാരം; വിവാദ പ്രസ്താവനകളില്‍ നിന്ന് മാറി നല്‍ക്കണമെന്നും നിര്‍ദേശം

തന്നെ തിരഞ്ഞെടുത്തത് കക്കൂസ് വൃത്തിയാക്കാനല്ലെന്ന പ്രസ്താവന; പ്രജ്ഞ സിങ് താക്കൂറിന് ബിജെപിയുടെ ശകാരം; വിവാദ പ്രസ്താവനകളില്‍ നിന്ന് മാറി നല്‍ക്കണമെന്നും നിര്‍ദേശം
തന്നെ ജനങ്ങള്‍ എംപിയായി തിരഞ്ഞെടുത്തത് അഴുക്കുചാലുകളും കക്കൂസും ശുചിയാക്കാനല്ലെന്ന് പ്രസ്താവന നടത്തിയ എംപി

പ്രജഞാസിങ് താക്കൂറിന് ബിജെപിയുടെ ശകാരം. ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് മാറിനില്‍ക്കണമെന്ന് ബി.ജെ.പി നിര്‍ദ്ദേശിച്ചു. പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ വ്യക്തമാക്കി. പ്രജ്ഞയെ ബിജെപി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് നഡ്ഡ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

മാലേഗാവ് സ്ഫോടനകേസ് പ്രതി കൂടിയാണ് പ്രജഞാസിങ് താക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയായിരുന്നു എംപിയുടെ പ്രസ്താവന. അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല ഞാന്‍ എംപിയായത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കാനുമല്ല ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തത്. ഞാന്‍ എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും. പ്രജ്ഞാസിങ് പറഞ്ഞു. എംപിയുടെ പ്രസ്താവനയെ പ്രവര്‍ത്തകര്‍ കൈയ്യടികളോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.ശുചീകരണ പദ്ധതിയായ സ്വച്ഛ്ഭാരതിന് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രോത്സാഹനം നല്‍കി വരുന്നതിനിടയിലാണ് ബിജെപി എംപിയുടെ പ്രസ്താവന.

Other News in this category4malayalees Recommends