55 ദിവസത്തെ ആശങ്കകള്‍ക്ക് വിരാമം; ഒടുവില്‍ നമ്മള്‍ അതിജീവിച്ചു; നിപ രോഗ വിമുക്തനായ യുവാവ് ആശുപത്രി വിട്ടു

55 ദിവസത്തെ ആശങ്കകള്‍ക്ക് വിരാമം; ഒടുവില്‍ നമ്മള്‍ അതിജീവിച്ചു; നിപ രോഗ വിമുക്തനായ യുവാവ് ആശുപത്രി വിട്ടു

നിപ ബാധിച്ച് കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി വിട്ടു. യുവാവ് ചികിത്സയില്‍ കഴിയുന്ന ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ 23 കാരന്‍ രണ്ട് മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി, പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന് കോളേജില്‍ പോകാനും പഠനം പുനരാരംഭിക്കാനും സാധിക്കും. ഇദ്ദേഹത്തിന്റെ രക്തസാമ്പിള്‍ ഫലം ജൂണ്‍ 15 ന് നെഗറ്റീവായിരുന്നു. പിന്നീട് ഒരു മാസത്തിലേറെയായി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.


യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങള്‍ കണ്ടവരിലും സാമ്പിള്‍ പരിശോധന നടത്തി, ആരിലേക്കും രോഗം പകര്‍ന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ടാം നിപ വൈറസ് ബാധയെ ഒരാളുടെ പോലും ജീവന്‍ നഷ്ടപ്പെടാതെ വിജയിച്ചതിന്റെ തൂവല്‍ കൂടി കേരളത്തിലെ ആരോഗ്യവകുപ്പിന് അവകാശപ്പെടാനാവും.
Other News in this category4malayalees Recommends