അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം; സൗദിയില്‍ ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത് 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക്

അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം; സൗദിയില്‍ ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത് 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക്
അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കിയതോടെ സൗദിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടമായി.ഏറ്റവും പുതിയ കണക്കു പ്രകാരം സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ രജിസ്ട്രേഷനുള്ള വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം 1,30,551 ആയി കുറഞ്ഞിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ വിദേശികളായ 18,749 എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായതാണ് കണക്ക്. കഴിഞ്ഞ വര്‍ഷാവസാനം വിദേശികളായ 1,49,300 എന്‍ജിനീയര്‍മാരാണ് രാജ്യത്തുണ്ടായിരുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത് 1,30,551 ആയി കുറഞ്ഞു. അതേസമയം കൗണ്‍സിലില്‍ അംഗത്വമുള്ള സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 35 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സ്വദേശി വല്‍ക്കരണത്തോടൊപ്പമാണ് പുതിയ നീക്കം

Other News in this category

4malayalees Recommends