മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ കാണാതായെന്ന പരാതിയുമായി യുഎഇ മലയാളി; 45 ദിവസമായി സ്ത്രീ കാണാതായ സ്ത്രീയെ കുറിച്ച് ഒരു വിവരവുമില്ലാതെ കുടുംബം

മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ കാണാതായെന്ന പരാതിയുമായി യുഎഇ മലയാളി; 45 ദിവസമായി സ്ത്രീ കാണാതായ സ്ത്രീയെ കുറിച്ച് ഒരു വിവരവുമില്ലാതെ കുടുംബം

ഭാര്യയെ കാണാതായെന്ന പരാതിയുമായി യുഎഇയില്‍ മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി എം.പി.മധുസൂദനനാണ് ശ്രീലങ്കക്കാരിയായ ഭാര്യ രോഹിണി പെരേര(58)യെ ഷാര്‍ജയിലെ വീട്ടില്‍ നിന്നു കഴിഞ്ഞ മാസം 9 മുതല്‍ കാണാനില്ലെന്നു പരാതിപ്പെട്ടത്. ഖാദിസിയയിലെ കുവൈത്തി ആശുപത്രിക്കടുത്ത വില്ലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തവിട്ടും ചുവപ്പും കലര്‍ന്ന സാല്‍വാര്‍ കമ്മീസായിരുന്നു കാണാതാവുമ്പോള്‍ രോഹിണി പെരേര ധരിച്ചിരുന്നത്.


21 മുതല്‍ 29 വരെ പ്രായമായ മക്കളോടൊപ്പം ഷാര്‍ജയിലെ കുടുസ്സുമുറിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അപൂര്‍വമായി മാത്രം ഒറ്റമുറി വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന ഇവരൊന്നും വിദ്യാഭ്യാസം നേടിയിട്ടില്ല. 38 വര്‍ഷം മുന്‍പു കൊല്ലത്ത് നിന്നു യുഎഇയില്‍ എത്തിയതാണ് മധുസൂദനന്‍. യുഎഇയില്‍ മധുസൂദനന്‍ രോഹിണി പെരേരയുമായി പ്രണയത്തിലാവുകയും1988ല്‍ അല്‍ഐനില്‍ വിവാഹിതരാവുകയുമായിരുന്നു. വിസയും മതിയായ രേഖകളും ഇല്ലാത്തതു കാരണം പിന്നീട് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി താന്‍ ഭാര്യയെ തിരഞ്ഞ് നടക്കുകയാണെന്നും യാതൊരു വിവരവും ലഭിച്ചില്ലെന്നും മധുസൂദനന്‍ പറയുന്നു.


Other News in this category



4malayalees Recommends