അബുദാബിയിലും സാലിക് ടോള്‍ നിലവില്‍ വരുന്നു; ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിലാകും

അബുദാബിയിലും സാലിക് ടോള്‍ നിലവില്‍ വരുന്നു; ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിലാകും

അബുദാബിയിലും സാലിക് ടോള്‍ നിലവില്‍ വരുന്നു.ഒക്ടോബര്‍ 15 മുതലാണ് അബുദാബിയിലെ റോഡുകളില്‍ സാലിക് ടോള്‍ നിലവില്‍ വരികയെന്ന് അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഔദ്യോഗിമായി പ്രഖ്യാപിച്ചു.നാല് സാലിക് ടോള്‍ ഗേറ്റുകള്‍ ഉയരും. ശൈഖ് ഖലീഫ ബിന്‍ സായിദ് പാലം, ശൈഖ് സായിദ് പാലം, മുസഫ പാലം, അല്‍ മഖ്ത പാലം എന്നിവിടങ്ങളിലായിരിക്കും ഗേറ്റ്. തിരക്ക് കുറയ്ക്കുക, പൊതുഗതാഗതം ശക്തമാക്കുക, ഇലക്ട്രിക് വാഹങ്ങളുടെ ഉപയോഗം ശക്തമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.സാലിക് നിലവില്‍ വരുന്നതോടെ തിരക്കേറുന്ന സമയങ്ങളില്‍ മണിക്കൂറില്‍ നാലായിരം വാഹനം കുറയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.


തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ നാല് ദിര്‍ഹം ചുങ്കം ഈടാക്കും. തിരക്ക് കുറഞ്ഞ സമയത്തും വെള്ളിയാഴ്ചകളിലും അവധിദിവസങ്ങളിലും രണ്ട് ദിര്‍ഹം നല്‍കിയാല്‍ മതി. ദിവസം ഒരു വാഹനത്തിന് കൂടിയാല്‍ 16 ദിര്‍ഹം വരെ ആയിരിക്കും ചുങ്കം ഈടാക്കുക. അബൂദബി രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്ക് ആഗസ്റ്റ് മുപ്പതോടെ സാലിക് രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിക്കാം. അബൂദബിക്ക് പുറത്തുള്ള വാഹനങ്ങള്‍ സാലിക് ഗേറ്റിലൂടെ കടന്നു പോകും മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണം. സാലിക് കൂടാതെ കടന്നു പോകുന്ന അബൂദാബി വാഹനത്തിന് പത്തു ദിവസം വരെ ഇളവ് ലഭിക്കും. അതിനിടയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ചുങ്കം നല്‍കിയില്ലെങ്കില്‍ പിഴയൊടുക്കണം. ആദ്യദിനം നൂറും രണ്ടാം ദിനം ഇരുനൂറും മൂന്നാം ദിനം 400ഉം ആയിരിക്കും പിഴ. അബൂദബിക്കു പുറത്തുള്ള വാഹനത്തിന് പത്തു ദിവസത്തെ ഇളവ് പിന്നിട്ടാല്‍ നിത്യം അമ്പതു ദിര്‍ഹം എന്ന കണക്കിലായിരിക്കും പിഴ. ആംബുലന്‍സുകള്‍, രജിസ്റ്റര്‍ ചെയ്ത ടാക്‌സികള്‍ എന്നിവയെ ചുങ്കത്തില്‍ നിന്നൊഴിവാക്കും. നിലവില്‍ ദുബൈയില്‍ ഏഴ് സാലിക് ഗേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Other News in this category



4malayalees Recommends