കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ദുബായിലേക്കു ഗോ എയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു; ആദ്യ വിമാനത്തില്‍ യാത്ര ചെയ്തത് 186 പേര്‍

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ദുബായിലേക്കു ഗോ എയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു; ആദ്യ വിമാനത്തില്‍ യാത്ര ചെയ്തത് 186 പേര്‍

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ദുബായിലേക്കു ഗോ എയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ 30 വരെയാണു സര്‍വീസ്. വൈകിട്ട് 7.05നു കണ്ണൂരില്‍ നിന്നു പുറപ്പെട്ടു യുഎഇ സമയം രാത്രി 9.55നു ദുബായില്‍ എത്തുന്ന തരത്തിലും, യുഎഇ സമയം പുലര്‍ച്ചെ 12.20നു ദുബായില്‍ നിന്നു പുറപ്പെട്ടു വെളുപ്പിന് 5.55നു കണ്ണൂരില്‍ എത്തുന്ന തരത്തിലുമാണു സര്‍വീസുകള്‍.


മണിക്കൂര്‍ 20 മിനിറ്റാണു യാത്രാസമയം. 6300 രൂപ മുതലാണു നിരക്ക്. കണ്ണൂരില്‍ നിന്നുള്ള ആദ്യ ദുബായി സര്‍വീസും ഗോ എയറിന്റെ മൂന്നാമത്തെ രാജ്യാന്തര സര്‍വീസും ആണ് ഇത്. ഇന്നലെ ആദ്യ സര്‍വീസില്‍ 186 പേരാണു കണ്ണൂരില്‍ നിന്നു ദുബായിലേക്കു യാത്ര ചെയ്തത്. സമ്മര്‍ ഷെഡ്യൂളില്‍ ബാക്കിയുള്ള ദിവസങ്ങളില്‍ കണ്ണൂര്‍-ദുബായി സെക്ടറില്‍ ശരാശരി 70 ശതമാനം വരെ ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്.

Other News in this category



4malayalees Recommends