പിണക്കം പരസ്യമായി ; വിരാടും അനുഷ്‌കയും രോഹിത്തില്‍ നിന്ന് അകന്നോ ?

പിണക്കം പരസ്യമായി ; വിരാടും അനുഷ്‌കയും രോഹിത്തില്‍ നിന്ന് അകന്നോ ?
ലോകകപ്പ് നേടാനാകാതെ ഇംഗ്ലണ്ടില്‍ നിന്നും വെറും കൈയ്യോടെ ഇന്ത്യന്‍ ടീമിനു മടങ്ങേണ്ടി വന്നതിന്റെ നിരാശ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ ടീം ഇന്ത്യയ്ക്കുള്ളില്‍ അസ്വാസരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന സംഭവികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും പേരില്‍ ടീമിനകത്ത് രണ്ട് ടീമുകള്‍ രൂപപ്പെട്ടു കഴിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് ശരിവെയ്ക്കുന്ന പ്രവൃത്തിയാണ് രോഹിതില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

വിരാട് കോലിക്കു പിന്നാലെ ഭാര്യയും ചലച്ചിത്ര താരവുമായ അനുഷ്‌ക ശര്‍മയേയും ഇന്‍സ്റ്റഗ്രാമില്‍ 'അണ്‍ഫോളോ' ചെയ്തിരിക്കുകയാണ് രോഹിത്. ഇതിനു തൊട്ടുപിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചെറിയൊരു സന്ദേശത്തോടു കൂടിയ ചിത്രവും അനുഷ്‌ക ശര്‍മ പോസ്റ്റ് ചെയ്തതോടെ രോഹിതിനുള്ള മറുപടിയാണെന്ന് ആരാധകര്‍ പറഞ്ഞു. ജ്ഞാനികള്‍ അധികം സംസാരിക്കാറില്ല. തെറ്റിദ്ധാരണകള്‍ പെരുകുമ്പോഴും നിശബ്ദത പാലിക്കാന്‍ സത്യത്തിനു മാത്രമേ കഴിയൂ എന്നായിരുന്നു അനുഷ്‌കയുടെ വാക്കുകള്‍. ഇത് രോഹിതിനെ മാത്രം ഉദ്ദേശിച്ചാണ് അനുഷ്‌ക പോസ്റ്റ് ചെയ്തതെന്നാണ് ആരാധകര്‍ വാദിക്കുന്നത്.

വിരാട് കോലിയെ നേരത്തേ തന്നെ രോഹിത് ഇന്‍സ്റ്റഗ്രാമില്‍ 'അണ്‍ ഫോളോ' ചെയ്തിരുന്നു. അതേസമയം, കോലി ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ രോഹിത്തിനെ 'ഫോളോ' ചെയ്യുന്നുണ്ട്. ഏതായാലും ഇരുവരും തമ്മിലുള്ള പിണക്കം പരസ്യമായി മാറിയിരിക്കുകയാണ്.


Other News in this category4malayalees Recommends