അറബ് ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യമായി യുഎഇ; ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ 36ാം സ്ഥാനം

അറബ് ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യമായി യുഎഇ; ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ 36ാം സ്ഥാനം

അറബ് ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യമായി വീണ്ടും യുഎഇ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യങ്ങളുടെ പട്ടികയായ ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ മുമ്പുണ്ടായിരുന്ന റാങ്കിംഗ് നിലയില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പടുത്തിക്കൊണ്ടാണ് അറബ് ലോകത്ത് യുഎഇ ശക്തി തെളിയിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തോളമായി സൂചികയില്‍ വ്യക്തമായ മുന്നേറ്റമാണ് യുഎഇ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. ഇക്കാലയളവില്‍ മാത്രം രാജ്യത്തിന്റെ നില 11 സ്ഥാനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2015ല്‍ 45ാം സ്ഥാനത്തായിരുന്ന രാജ്യമാണ് ഈ വര്‍ഷം 36ാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നത്. ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ അറബ് ലോകത്ത് യുഎഇക്ക് പിന്നിലുള്ളത് കുവൈത്ത്, സൗദി അറേബ്യ, മൊറോക്കോ, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ്. സൂചികയില്‍ മികച്ച രീതിയില്‍ സ്ഥാനക്കയറ്റമുണ്ടാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ.

Other News in this category



4malayalees Recommends