കബളിപ്പിക്കപ്പെടരുതേ.. അബുദാബിയിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

കബളിപ്പിക്കപ്പെടരുതേ.. അബുദാബിയിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

അബുദാബിയിലെ ഒരു സിബിഎസ്ഇ സ്‌കൂളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ഔദ്യോഗിക വെബ്‌സിറ്റിന് സമാനമായ മറ്റൊരു വെബ്‌സൈറ്റ് തയാറാക്കിയാണ് ഇവര്‍ കബളിപ്പിച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുകയും വിസയ്ക്കും പേപ്പര്‍വര്‍ക്കിനുമായി പണം വാങ്ങുകയാണ് ഇവര്‍ ചെയ്തത്. ഇത്തരം തട്ടിപ്പുകാരെ ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയണമെന്ന് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഡയറക്റ്റര്‍ പ്രേംജിത്ത് അനുവാലിയ പറഞ്ഞു.


കഷ്ടപ്പെട്ടുണ്ടാക്കായ പണം ആര്‍ക്കും നഷ്ടപ്പെടരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഏതൊരു റിക്രൂട്ടിംഗ് ഏജന്‍സിയുടെയും വിവരങ്ങള്‍ വിശദമായി പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടത് വളരെ പ്രധാനമാണ്. തങ്ങള്‍ക്ക് ലഭിച്ച ഓഫര്‍ ലെറ്ററുകളുടെ ാധികാരികത സ്ഥിരീകരിക്കാന്‍ ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരോടും നന്ദി പറയുന്നു. അതുവഴിയാണ് സ്‌കൂളിന്റെ വെബ്‌സൈറ്റും ഇമെയിലും ദുരുപയോഗം ചെയ്തതിനെ കുറിച്ച് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത് - ആലുവാലിയ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends