പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

വേനലവധിക്ക് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ചെലവഴിക്കാന്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ്. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ബിസിനസ് എക്കോണമി ക്ലാസുകള്‍ക്കാണ് നിരക്കിളവുകള്‍ പ്രഖ്യാപിച്ചത്. യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക, എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇളവിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക.

എമിറേറ്റ്‌സിന്റെ ബിസിനസ്, എക്കോണമി ക്ലാസിലെ യാത്രക്കാര്‍ക്ക് എമിറേറ്റ്‌സിന്റെ സേവന പരിധിയില്‍ അനുവദനീയമായ സ്ഥലം തെരഞ്ഞെടുക്കാനാകും. ലണ്ടനിലേക്കുള്ള യാത്രയ്ക്ക് ഇക്കോണമി ക്ലാസില്‍ 2545 ദിര്‍ഹത്തിനാണ് തുടക്കം. ഇളവ് നല്‍കിയിട്ടുള്ള ബുക്കിംഗ് കാലാവധി അടുത്ത മാസം നാലിന് അവസാനിക്കും. 2020 ഏപ്രില്‍ 20 വരെയാണ് യാത്രയ്ക്ക് അനുമതിയുണ്ടാകുക. യാത്രക്കാര്‍ക്ക് പ്രാദേശിക ഭക്ഷണം, നാലായിരത്തില്‍ പരം വിനോദ ചാനലുകള്‍ കാണാനുള്ള അവസരം, 20 എംബി സൗജന്യ വൈഫൈ എന്നീ സൗകര്യങ്ങളും വിമാനത്തില്‍ ക്രമീകരിക്കും.

Other News in this category



4malayalees Recommends