ദുബായില്‍ നിന്ന് ഷാര്‍ജയിലേയ്ക്ക് ഫെറി സര്‍വീസ്; ദുബായിയെ മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിച്ചുള്ള ജലയാത്രാ സംവിധാനം ഇതാദ്യം

ദുബായില്‍ നിന്ന് ഷാര്‍ജയിലേയ്ക്ക് ഫെറി സര്‍വീസ്; ദുബായിയെ മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിച്ചുള്ള ജലയാത്രാ സംവിധാനം ഇതാദ്യം
ദുബായില്‍ നിന്ന് ഷാര്‍ജയിലേയ്ക്ക് ഫെറി സര്‍വീസ് (കടത്തു ബോട്ട്) ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ചു. ദുബായ് അല്‍ ഗുബൈ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷനിലേയ്ക്കാണ് സര്‍വീസ്. ഓരോ അര മണിക്കൂറും ഇടവിട്ട് പ്രതിദിനം 42 സര്‍വീസുകളാണുള്ളത്.ഷാര്‍ജയില്‍ താമസിച്ച് ദുബായില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് ട്രാഫിക് തടസ്സങ്ങളില്‍പ്പെടാതെ യാത്ര ചെയ്യാന്‍ ഫെറി സര്‍വീസ് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ആദ്യമായാണ് ദുബായിയെ മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിച്ചുള്ള ജലയാത്രാ സംവിധാനം. പ്രതിവര്‍ഷം 13 ലക്ഷം പേര്‍ക്ക് ഈ ഫെറി സര്‍വീസിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസും അധികമാക്കും.

മുപ്പത്തിയഞ്ച് മിനുട്ടാണ് യാത്രാസമയം. ഒരു യാത്രയില്‍ 125 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.സില്‍വര്‍ ക്ലാസ്സിന് 15 ഉം ഗോള്‍ഡ് ക്ലാസ്സിന് 25 ഉം ദിര്‍ഹമാണ് യാത്രാ നിരക്ക്. ദുബായിലെ അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷനിലേക്കായിരിക്കും യാത്ര. പുലര്‍ച്ചെ അഞ്ച് മണിക്ക് ഷാര്‍ജയില്‍ നിന്നും 5.15 ന് ദുബായില്‍ നിന്നും സര്‍വീസ് തുടങ്ങും.

Other News in this category



4malayalees Recommends