ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയം ; ഒടുവില്‍ സ്വന്തമാക്കാന്‍ 7 മാസം ഗര്‍ഭിണിയായ ചേച്ചിയെ ക്രൂരമായി കൊലപ്പെടുത്തിയ 19 കാരി പിടിയില്‍

ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയം ; ഒടുവില്‍ സ്വന്തമാക്കാന്‍ 7 മാസം ഗര്‍ഭിണിയായ ചേച്ചിയെ ക്രൂരമായി കൊലപ്പെടുത്തിയ 19 കാരി പിടിയില്‍
ചേച്ചിയുടെ ഭര്‍ത്താവുമായി അനുജത്തിക്ക് പ്രണയം. ഒടുവില്‍ യുവാവിന് വേണ്ടി ഏഴ് മാസം ഗര്‍ഭിണിയായ സഹോദരിയെ 19കാരി കൊലപ്പെടുത്തി. അഭിലാഷ എന്ന ഏഴ് മാസം ഗര്‍ഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച കൈത്‌ല എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. ശുചിമുറിയില്‍ കഴുത്തിലും വയറിലും ആഴത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ മരിച്ച യുവതിയെ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച കൈത്‌ല എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അഭിലാഷയുടെയും അന്‍മോല്‍ എന്ന യുവാവിന്റെയും വിവാഹം നടന്നത്. പിന്നീട് അഭിലാഷ ഗര്‍ഭിണിയാവുകയും സഹായത്തിനായി സഹോദരി സാക്ഷി ഇവരുടെ ഒപ്പം താമസിക്കുകയും ചെയ്തു. സാക്ഷിയും അന്‍മോലും തമ്മില്‍ പിന്നീട് പ്രണയത്തിലായി. ഇക്കാര്യം അഭിലാഷയറിഞ്ഞതോടെ സാക്ഷിയോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു. അന്‍മോലും സാക്ഷിയോട് തിരികെ പോകാന്‍ പറഞ്ഞതുകൊണ്ടാണ് താന്‍ അഭിലാഷയെ വകവരുത്തിയതെന്ന് സാക്ഷി പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ സാക്ഷിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഒരു പെണ്‍കുട്ടി മുഖം മറച്ച് ഈ വീട്ടില്‍ നിന്നും ഓടിപ്പോകുന്നത് കണ്ടതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. അഭിലാഷയ്ക്ക് ഒപ്പം താമസിച്ചിരുന്ന സാക്ഷിയെന്ന സഹോദരിയെ കാണാതായ സാഹചര്യത്തില്‍ ഇവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഷാഹ്പുരനര്‍സിംഗ്പുര്‍ റോഡില്‍ നിന്നാണ് സാക്ഷിയെ പൊലീസ് പിന്നീട് പിടികൂടിയത്.


Other News in this category4malayalees Recommends