സീറോ മലബാര്‍ കണ്‍വന്‍ഷന്‍: സജീവ പങ്കാളിത്തവുമായി എസ്.എം.സി.സി

സീറോ മലബാര്‍ കണ്‍വന്‍ഷന്‍: സജീവ പങ്കാളിത്തവുമായി എസ്.എം.സി.സി
ഹൂസ്റ്റണ്‍: ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു തിരിതെളിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംഘാടകര്‍ക്കൊപ്പം അവസാനവട്ട ഒരുങ്ങളിലാണ് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും. കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന എസ്.എം.സി.സി സമ്മിറ്റില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളും സംബന്ധിക്കുന്നതാണ്.

ആരോഗ്യവിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ എസ്.എം.സി.സി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കലാകായികരംഗത്ത് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള എസ്.എം.സിസിയുടെ പരിശ്രമങ്ങളെക്കുറിച്ചും നേരിട്ടറിയുവാന്‍ കണ്‍വന്‍ഷന്‍ നഗറില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. യുവതീയുവാക്കള്‍ക്ക് അനുയോജ്യാരായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനു സഹായകരമായി പുതുതായി ആവിഷ്‌കരിച്ച മാട്രിമോണിയല്‍ വെബ്‌സൈറ്റിന്റേയും മൊബൈല്‍ ആപ്പിന്റേയും ഔപചാരികമായ ലോഞ്ചിംഗും കണ്‍വന്‍ഷന്‍ നഗറില്‍ നടക്കുന്നതാണ്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി അയ്യായിരത്തില്‍പ്പരം വ്യക്തികള്‍ പങ്കെടുക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ഷന്‍ വിശ്വാസത്തിന്റേയും സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും അവിസ്മരണീയ സംഗമം ആയിരിക്കട്ടെ എന്നു പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി, സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആശംസിച്ചു.


Other News in this category4malayalees Recommends