ഉത്തേജക പരിശോധനയ്ക്കായി നല്‍കിയ മൂത്രം പരിശോധിച്ചപ്പോള്‍ കൂപ്പര്‍ ' ഗര്‍ഭിണി' ; പറ്റിക്കാന്‍ നോക്കി താരത്തിന് പണികിട്ടി

ഉത്തേജക പരിശോധനയ്ക്കായി നല്‍കിയ മൂത്രം പരിശോധിച്ചപ്പോള്‍ കൂപ്പര്‍ ' ഗര്‍ഭിണി' ; പറ്റിക്കാന്‍ നോക്കി താരത്തിന് പണികിട്ടി
അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ് ബോള്‍ താരം ഡി ജെ കൂപ്പര്‍ ഉത്തേജക പരിശോധനയ്ക്കായി നല്‍കിയ മൂത്രത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ പരിശോധിച്ചവര്‍ ഞെട്ടി ' കൂപ്പര്‍ ഗര്‍ഭിണി'

കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഫലം, പറ്റിക്കപ്പെടുന്നുവെന്ന് മനസിലാക്കിയ ഉത്തേജക വിരുദ്ധ ഏജന്‍സി അന്വേഷണം തുടങ്ങി. ഒടുവില്‍ കാമുകിയുടെ മൂത്രമാണ് നല്‍കിയതെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ കാമുകി ഗര്‍ഭിണിയാണെന്ന കാര്യം കൂപ്പര്‍ അറിഞ്ഞിരുന്നില്ല.

കബളിപ്പിക്കാന്‍ ശ്രമിച്ചതിന് കൂപ്പറിനെ അന്താരാഷ്ട്ര ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കി.2020 ജൂണ്‍ വരെ താരത്തിന് കളത്തിലിറങ്ങാനാവില്ല.

Other News in this category4malayalees Recommends