34 കാരിയുടെ കുഞ്ഞിന്റെ വളര്‍ച്ചയില്‍ അമ്പരന്ന് ലോകം ; ഇത്രയും നീളമുള്ള കുഞ്ഞ് രാജ്യത്ത് തന്നെ ഇതാദ്യം

34 കാരിയുടെ കുഞ്ഞിന്റെ വളര്‍ച്ചയില്‍ അമ്പരന്ന് ലോകം ; ഇത്രയും നീളമുള്ള കുഞ്ഞ് രാജ്യത്ത് തന്നെ ഇതാദ്യം
31 കാരി ജന്മം നല്‍കിയ ആണ്‍കുഞ്ഞിനെ കണ്ട് ഞെട്ടി ആശുപത്രി അധികൃതര്‍. ജര്‍മ്മനിയിലെ സെന്റ് എലിസബത്ത് ആശുപത്രിയില്‍ സിന്‍ഡി എന്ന 33 കാരി ജന്മം നല്‍കിയ കുഞ്ഞിന്റെ വളര്‍ച്ച കണ്ടാണ് ഞെട്ടിയത്. ജര്‍മന്‍ നഗരമായ മ്യൂണ്‍ഷ്യന്‍ ഗ്ലാഡ് ബെക്കലിലാണ് 4.720 കിലോ തൂക്കവും 65 സെന്റിമീറ്റര്‍ നീളവുമുള്ള കുഞ്ഞ് ജനിച്ചത്.

സാധാരണ കുഞ്ഞുങ്ങള്‍ക്ക് 50 മുതല്‍ 52 സെന്റിമീറ്റര്‍ വരെയാണ് നീളം. ഏതായാലും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിന്‍സെന്റ് മാര്‍ട്ടിനെന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ജര്‍മനിയിലെ രേഖകള്‍ അനുസരിച്ച് 2016 ല്‍ ഡാംസ്റ്റഡ് നഗരത്തില്‍ 62 സെന്റിമീറ്റര്‍ നീളമുള്ള കുഞ്ഞ് ജനിച്ചിട്ടില്ല. മകന്റെ ജനനത്തില്‍ ഏറെ സന്തോഷത്തിലാണ് അമ്മ സിന്‍ഡിയും പിതാവ് റെനെയും. കുഞ്ഞിന്റെ വളര്‍ച്ച ഡോക്ടര്‍മാര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് സിന്‍ഡിയെ സിസേറിയന് വിധേയമാക്കുകയായിരുന്നു.

Other News in this category4malayalees Recommends