അമേരിക്കയില്‍ ബാങ്ക് മോഷ്ടാവ് മലയാളിയെ കൊലപ്പെടുത്തി ; കോട്ടയം സ്വദേശിയ്ക്ക് ദാരുണാന്ത്യം

അമേരിക്കയില്‍ ബാങ്ക് മോഷ്ടാവ് മലയാളിയെ കൊലപ്പെടുത്തി ; കോട്ടയം സ്വദേശിയ്ക്ക് ദാരുണാന്ത്യം
യു.എസില്‍ മലയാളിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കോട്ടയം പേരൂര്‍ സ്വദേശി മാത്യു കൊരട്ടി(68) യാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച യു.എസ് സമയം രാവിലെ പത്തിനായിരുന്നു സംഭവം. ഹൈവേ 60 നു സമീപമുള്ള സെന്റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം പുറത്തുവന്ന ജെയ്‌സണ്‍ ഹനസന്‍ ജൂനിയര്‍(36) എന്ന അക്രമിയാണ് മാത്യുവിനെകൊലപ്പെടുത്തിയത്. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ബാങ്ക് കൊള്ളയടിച്ച് ശേഷം മോഷണ മുതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തോക്കു ചൂണ്ടിയ അക്രമി മാത്യുവിന്റെ എസ്യുവി തട്ടിയെടുക്കുകയായിരുന്നു. മാത്യുവിനെ പാസഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. പ്രതി സഞ്ചരിച്ച സഞ്ചരിച്ച വാഹനം പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും വാഹനം മറിയുകയും ചെയ്തു.

അതേസമയം വൈകിട്ട് നാലു മണിയോടെ വാഷിങ്ടന്‍ റോഡില്‍ കവര്‍ച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രട്ട് ഹാര്‍ട് ക്‌നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പിന്നില്‍ നിന്നു മാത്യുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Other News in this category4malayalees Recommends