പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍, ലാല്‍കെയേഴ്‌സ് ബഹ്‌റൈന്‍ , ഇന്ത്യന്‍ ബ്ലഡ് ഡോണോര്‍സ് ബഹ്‌റൈന്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സ്, ബ്ലഡ് ബാങ്കില്‍ വച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . രാവിലെ 8 മുതല്‍ 12 വരെ നീണ്ടു വന്ന ക്യാമ്പില്‍ വിവിധ രാജ്യക്കാരായ ഏകദേശം 120 ഓളം പേര്‍ രക്തദാനം ചെയ്തു. അസോസിയേഷന്‍ ഭാരവാഹികള്‍ ആയ ജഗത് കൃഷ്ണകുമാര്‍, മണിക്കുട്ടന്‍, ഷൈജു, നിഷ, മനോജ്, അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍, ടിറ്റോ ഡേവിസ്, വൈശാഖ്, സോനു, വിഷ്ണു, ജസ്റ്റിന്‍, പ്രദീപ് , രഞ്ജിത്, മോനി ഒടിക്കണ്ടത്തില്‍, സുബിന്‍, രാജു, അനു എബ്രഹാം, ബിനീഷ്, രതിന്‍ , അഖില്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു

Other News in this category



4malayalees Recommends