ഓസ്‌ട്രേലിയയിലെ പുതിയ പാരന്റ് വിസ ലഭിച്ചവരില്‍ ഇന്ത്യന്‍ ഗ്രാന്റ്മദറും; മക്കളൊടൊപ്പം കഴിയാന്‍ സാധിച്ചതില്‍ സന്തോഷവതിയായി അന്നപൂര്‍ണ ചെട്ടി; വിസ അപേക്ഷ അംഗീകരിച്ചത് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍; മാതാപിതാക്കള്‍ക്ക് അനുഗ്രഹമായി പുതിയ പാരന്റ് വിസ

ഓസ്‌ട്രേലിയയിലെ പുതിയ പാരന്റ് വിസ ലഭിച്ചവരില്‍ ഇന്ത്യന്‍ ഗ്രാന്റ്മദറും; മക്കളൊടൊപ്പം കഴിയാന്‍ സാധിച്ചതില്‍ സന്തോഷവതിയായി അന്നപൂര്‍ണ ചെട്ടി;  വിസ അപേക്ഷ അംഗീകരിച്ചത് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍;  മാതാപിതാക്കള്‍ക്ക് അനുഗ്രഹമായി പുതിയ പാരന്റ് വിസ
ഓസ്‌ട്രേലിയയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ പാരന്റ് വിസ സ്വകരിക്കുന്ന ആദ്യത്തെ ഒരാളെന്ന ബഹുമതി ഇന്ത്യന്‍ ഗ്രാന്റ്മദറായ അന്നപൂര്‍ണ ചെട്ടി നേടിയെടുത്തു. അവര്‍ ഈ വിസ നേടുന്നതിന് സാക്ഷികളാകുന്നതിനായി കൂടെ മെല്‍ബണിലെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. മെല്‍ബണില്‍ കഴിയുന്ന നാഗേന്ദര്‍ ചെട്ടിയുടെ മാതാവാണ് അന്നപൂര്‍ണ. ഇവരുടെ മൂത്തമകന്‍ അതിന് മുമ്പ് കുറച്ച് വര്‍ഷങ്ങളായി ക്യൂന്‍സ്ലാന്‍ഡിലാണ് കഴിയുന്നത്.

തങ്ങള്‍ രണ്ടു പേരും ഇത്തരത്തില്‍ ഓസ്ട്രേലിയയിലെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഒറ്റക്കായ അമ്മയെ കുറിച്ച് ഇരുവരും കടുത്ത ആശങ്കയാണ് പുലര്‍ത്തിയിരുന്നത്. തുടര്‍ന്ന് ചെട്ടി അമ്മയെ കാണാന്‍ ഇടക്ക് പോകാറുണ്ടായിരുന്നു. എന്നാല്‍ ഇടക്കിടെയുള്ള സന്ദര്‍ശനം സാധ്യമല്ലാത്തതിനാല്‍ പിന്നീട് അമ്മയെ ഇവിടേക്ക് കൊണ്ട് വരാനുള്ള വഴി തേടുകയായിരുന്നു ഈ മക്കള്‍. തുടര്‍ന്നായിരുന്നു ഓസ്‌ട്രേലിയയില്‍ പുതുതായി ആരംഭിച്ച പാരന്റ് വിസയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും അതിലൂടെ അമ്മയെ ഇവിടേക്ക് കൊണ്ടു വരാനും തീരുമാനിച്ചത്.

തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ഈ വിസ ഓപ്പണായപ്പോള്‍ ചെട്ടി തന്റെ സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് വിസക്കുള്ള അപേക്ഷ സ്വീകരിക്കാനാരംഭിച്ചപ്പോള്‍ ചെട്ടി അത് സമര്‍പ്പിച്ചിരുന്നു. പാരന്റ് വിസക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ഒരു സാധാരണ വിസിറ്റര്‍ വിസയ്ക്കുള്ള അപേക്ഷയും തന്റെ അമ്മയ്ക്കായി സമര്‍പ്പിക്കാന്‍ ചെട്ടി ഒരുങ്ങിയിരുന്നു. പാരന്റ് വിസ അപേക്ഷ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അംഗീകരിക്കപ്പെട്ടതില്‍ ചെട്ടി വിസ്മയിച്ചിരുന്നു. അതിനാല്‍ സാധാരണ വിസക്ക് അപേക്ഷ നല്‍കിയതുമില്ല. ഓസ്‌ട്രേലിയയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ കുടുംബത്തോടൊപ്പം ചേരാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടയാണ് അന്നപൂര്‍ണ ചെട്ടി.




Other News in this category



4malayalees Recommends