എന്റെ വീട് സേഫ് ആണ് ; ഇങ്ങോട്ട് വരാം ; പ്രളയത്തില്‍ വീണ്ടും കൈത്താങ്ങായി ടൊവിനോ

എന്റെ വീട് സേഫ് ആണ് ; ഇങ്ങോട്ട് വരാം ; പ്രളയത്തില്‍ വീണ്ടും കൈത്താങ്ങായി ടൊവിനോ
കേരളത്തില്‍ പ്രളയകാലം വീണ്ടുമെത്തിയിരിക്കുകയാണ്. വടക്കന്‍ ജില്ലകളിലാണ് ഇത്തവണ കൂടുതലായി മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. ഈ അവസരത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരോട് തന്റെ വീട്ടിലേക്ക് വന്നുകൊള്ളാന്‍ പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്. കഴിഞ്ഞതവണ പറഞ്ഞ പോലെ എന്റെ വീട് സേഫ് ആണ് , ഇങ്ങോട്ട് വരാം ! ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു ! #letssurvivetogether #keralafloods2019 എന്ന കുറിപ്പോടെയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എന്റെ വീട്ടിലേക്ക് പോരൂ എന്ന സന്ദേശത്തിന് കാത്തു നില്‍ക്കാതെ വെള്ളം കേറാത്ത ഏത് വീട് കണ്ടാലും കേറിക്കോളൂ. മനുഷ്യരാരും നിങ്ങളെ ഇറക്കിവിടില്ല എന്ന സന്ദേശം പങ്കുവെച്ചു കൊണ്ടാണ് ടൊവിനോ ഇത് കുറിച്ചിരിക്കുന്നത്. മുന്‍പ് താരം മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ആവശ്യമുള്ള സാധന സാമഗ്രികളുടെ പട്ടികയും മുന്‍കരുതലുകളുമെല്ലാം പൊതുജനങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചപ്പോള്‍ താരത്തിന്റെ സിനിമാ പ്രൊമോഷന്റെ ഭാഗമായി ചെയ്യുന്ന പ്രവൃത്തികളാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു.

തുടര്‍ന്ന് ടൊവിനോ ഇത്തവണ സോഷ്യല്‍ മീഡിയയില്‍ ഫ്‌ലഡ് അലേര്‍ട്ട് പോസ്റ്റുകളിടാത്തത് പേടിച്ചിട്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എന്തു ചെയ്താലും അത് സിനിമയുടെ പ്രമോഷനാണ് എന്ന് പറഞ്ഞു വരുന്നവരെ ശക്തമായി വിമര്‍ശിച്ച് ടൊവിനോ രംഗത്തെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലം ഇത്തരത്തില്‍ ഒരു ആക്ഷേപം താരം നേരിട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് താരം ഇത്തരത്തിലൊരു കുറിപ്പിട്ടത്.

ഫ്‌ലഡ് അലേര്‍ട്ട് പോസ്റ്റുകള്‍ ഇടാത്തത് കുറെ ആളുകളെ പേടിച്ചിട്ടാണെന്നും അത്തരത്തിലൊരു പോസ്റ്റിട്ടാല്‍ , അതും ഞാന്‍ സിനിമ പ്രൊമോഷന്റെ ഭാഗമായി ചെയ്യുന്നതാണെന്നും പറഞ്ഞുകൊണ്ട് കുറെ പേര് പറയുമെന്നും ടൊവിനോ പറയുന്നു. ഒരിക്കല്‍ അത് താന്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണെന്നും ഇനി നിങ്ങള് പറ എന്നും താരം കുറിച്ചിരിക്കുന്നു. ഞാന്‍ ഇനി സിനിമ പോസ്റ്റ് ഒന്നും ഇടുന്നില്ല . ഫുള്‍ അലേര്‍ട്ട് പോസ്റ്റ് ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ! എന്നും ടൊവിനോ കുറിച്ചിരിക്കുന്നു. ഏതായാലും അതൊന്നും പറഞ്ഞു കളയാന്‍ ഇപ്പൊ സമയം ഇല്ല ! ലെറ്റ്‌സ് സ്റ്റാന്‍ഡ് ടുഗെദര്‍ ആന്‍ഡ് സര്‍വൈവ്. ഒന്നിച്ച് നിന്ന് അതിജീവിക്കാം.!!!!

ടൊവിനോയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം കാണാം

കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാല്‍ ,അതും ഞന്‍ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കല്‍ അത് ഞാന്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാന്‍ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുള്‍ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !

ഏതായാലും അതൊന്നും പറഞ്ഞു കളയാന്‍ ഇപ്പൊ സമയം ഇല്ല ! Let's stand together and survive !!!!

ഈ കുറിപ്പിന് ചുവടെ 'പറയുന്നവര് പറയട്ടെ നിങ്ങടെ നന്മ നേരില്‍ കണ്ട് അറിഞ്ഞ കുറച്ച് ആളെങ്കിലും ഇച്ചായന്റെ കൂടെ ഉണ്ട് #stand_with_Kerala' എന്ന കമന്റുമായെത്തിയ ആരാധികയ്ക്ക് ടൊവിനോ നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമാണ്. 'അങ്ങനെയാണേല്‍ കഴിഞ്ഞതിനേക്കാള്‍ സ്‌ട്രോങ്ങ് ആയി ഞാന്‍ ഉണ്ടാവും കൂടെ ! ഫേസ്ബുക്കില്‍ മാത്രമല്ല ! പുറത്തും കട്ടക്ക് കൂടെ ഉണ്ടാവും ' എന്നാണ് ടൊവിനോ മറുപടി നല്‍കിയത്.

Other News in this category4malayalees Recommends