കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷന്‍ ഫാമിലി പിക്‌നിക്ക് സംഘടിപ്പിച്ചു

കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷന്‍ ഫാമിലി പിക്‌നിക്ക് സംഘടിപ്പിച്ചു
കാല്‍ഗറി: സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷന്‍ ഫാമിലി പിക്‌നിക്ക് നടത്തി. കോക്ക്രെയ്ന്‍ സെന്റ് ഫ്രാന്‍സീസ് റിട്രീറ്റ് സെന്ററിലേക്ക് നടത്തിയ ഏകദിന കുടുംബ ഉല്ലാസയാത്രയ്ക്ക് കാല്‍ഗറി ഇടവകയിലെ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എം.സി.വൈ.എം)അംഗങ്ങള്‍ നേതൃത്വം നല്‍കി.

റിട്രീറ്റ് സെന്ററിലെ ചാപ്പലില്‍ ഇടവക വികാരി ഫാ. ജോര്‍ജ് മഠത്തിക്കുന്നത്ത് ഇടവകാംഗങ്ങള്‍ക്കുവേണ്ടി വിശുദ്ധബലിയര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി വടംവലി, ഫുട്‌ബോള്‍, കസേരകളി, മിഠായിപെറുക്കല്‍ തുടങ്ങിയ വിവിധ കായിക വിനോദ മത്സരങ്ങള്‍ അരങ്ങേറി.

പിക്‌നിക്കിന് ഇടവക മാതൃസമാജം അംഗങ്ങള്‍ രുചികരമായ ഭക്ഷണം വിതരണം ചെയ്തു.Other News in this category4malayalees Recommends