ആദ്യ വിവാഹത്തിലെ മകളെ മര്‍ദ്ദിച്ചു ; ഭര്‍ത്താവിനെതിരെ പരാതി നല്‍കി നടി ശ്വേത തിവാരി

ആദ്യ വിവാഹത്തിലെ മകളെ മര്‍ദ്ദിച്ചു ; ഭര്‍ത്താവിനെതിരെ പരാതി നല്‍കി നടി ശ്വേത തിവാരി
മകളെ മര്‍ദിച്ചു എന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്‍കി ബോളിവുഡ് നടി ശ്വേത തിവാരി. തന്റെ ആദ്യ ബന്ധത്തിലെ മകളായ പാലകിനെ രണ്ടാം ഭര്‍ത്താവ് അഭിനവ് കോഹ്ലി അധിക്ഷേപിക്കുകയും ഉപദ്രവിക്കുയും ചെയ്‌തെന്നാണ് ശ്വേത പരാതിയില്‍ പറയുന്നത്. സ്ഥിരമായി മദ്യപിക്കുന്ന അഭിനവ് തന്നെയും ക്രൂരമായി മര്‍ദിക്കുന്നുവെന്നും ശ്വേത പരാതിയില്‍ പറയുന്നു.

മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പാലകിനെ അഭിനവ് മോഡലിങ് ചിത്രങ്ങളുടെ പേരിലാണ് അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നെന്ന് ശ്വേത പരാതിയില്‍ പറയുന്നു. ശ്വേതയുടെ പരാതിയെ തുടര്‍ന്ന് അഭിനവിനെ മുംബൈ പൊലീസ് നാല് മണിക്കൂറോളം ചോദ്യം ചെയ്തു എങ്കിലും അഭിനവ് കുറ്റം സമ്മതിച്ചില്ലെന്നാണ് വിവരം.

ശ്വേതയുടെയും നടന്‍ രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി. 1998 ല്‍ വിവാഹിതരായ ഇവര്‍ 2007 ല്‍ വേര്‍പിരിഞ്ഞിരുന്നു. 2013 ലാണ് ശ്വേത അഭിനവിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്.

Other News in this category4malayalees Recommends