യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള കൂട്ടറെയ്ഡുകള്‍ തുടരുമെന്ന് ട്രംപ് ഭരണകൂടം; കഴിഞ്ഞ ആഴ്ച മിസിസിപ്പിയില്‍ നടത്തിയത് പോലെ ജോലി സ്ഥലങ്ങളിലെ റെയ്ഡുകള്‍ നടത്താന്‍ ഐസിഇയോട് ഉത്തരവിട്ട് വൈറ്റ് ഹൗസ്; പ്രതിഷേധത്തിന് പുല്ലുവില

യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള കൂട്ടറെയ്ഡുകള്‍ തുടരുമെന്ന് ട്രംപ് ഭരണകൂടം; കഴിഞ്ഞ ആഴ്ച മിസിസിപ്പിയില്‍ നടത്തിയത് പോലെ ജോലി സ്ഥലങ്ങളിലെ റെയ്ഡുകള്‍ നടത്താന്‍ ഐസിഇയോട് ഉത്തരവിട്ട് വൈറ്റ് ഹൗസ്; പ്രതിഷേധത്തിന് പുല്ലുവില

അനധികൃത കുടിയേറ്റക്കാരെ യുഎസില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള റെയ്ഡുകള്‍ക്കെതിരെ കടുത്ത പ്രതിഷേധം കനക്കുന്നതിനിടെയും ഇത്തരം റെയ്ഡുകള്‍ അന്യുസ്യൂടം തുടരാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനായി കൂടുതല്‍ പ്രധാനപ്പെട്ട റെയ്ഡുകള്‍ നടത്താണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.മിസിസിപ്പിയിലെ പൗള്‍ട്രി പ്ലാന്റുകളില്‍ കഴിഞ്ഞ ആഴ്ച യുഎസ് ഇമിഗ്രേഷന്‍ ആന്‍് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) നടത്തിയ കൂട്ട റെയ്ഡുകളില്‍ 600ല്‍ അധികം ലാറ്റിനോ തൊഴിലാളികളെ പിടികൂടിയതിനെ തുടര്‍ന്ന് വന്‍ വിമര്‍ശനമായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്.



എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും ഭയന്ന് ഈ വക നിയമനടപടികളില്‍ നിന്നും പിന്നോട്ടില്ലെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.ഇത്തരം കൂടുതല്‍ റെയ്ഡുകള്‍ രാജ്യമാകമാനം നടത്താന്‍ പദ്ധതികള്‍ തയ്യാറാക്കാനാണ് ട്രംപ് ഭരണകൂടം ഐസിഇയോട് ഉത്തരവിട്ടിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മിസിസിപ്പിയില്‍ നടന്നത് പോലെ ജോലി സ്ഥലങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള ഇത്തരം റെയ്ഡുകളും പ്രധാനമായും നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.


രേഖകളില്ലാതെ യുഎസില്‍ കഴിയുന്നവരെ കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ലൊരു മാര്‍ഗമാണ് ജോലി സ്ഥലത്തെ റെയ്ഡുകളെന്നാണ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. 2020ല്‍ നടക്കുന്ന തന്റെ റീഇലക്ഷന്‍ പ്രചാരണത്തിലും ഇമിഗ്രേഷനെ പ്രധാന പ്രശ്നമാക്കി ഉയര്‍ത്തിക്കാട്ടാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് രേഖകളില്ലാത്ത കുടിയേറ്റക്കാരോട് വിട്ട് വീഴ്ചയില്ലാത്ത നയം തുടരാന്‍ അദ്ദേഹം അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends