ജന്മനാടിനു വേണം പ്രവാസികളുടെ കൈത്താങ്ങ്; അതിരൂക്ഷമായ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുബായില്‍ കളക്ഷന്‍ സെന്ററുകള്‍ തുറന്നു; അവശ്യ സാധനങ്ങള്‍ ഈ സെന്ററുകളില്‍ എത്തിക്കാം

ജന്മനാടിനു വേണം പ്രവാസികളുടെ കൈത്താങ്ങ്; അതിരൂക്ഷമായ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുബായില്‍ കളക്ഷന്‍ സെന്ററുകള്‍ തുറന്നു; അവശ്യ സാധനങ്ങള്‍ ഈ സെന്ററുകളില്‍ എത്തിക്കാം

അതിരൂക്ഷമായ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ദുബായില്‍ കളക്ഷന്‍ സെന്റര്‍ തുറന്നു. ജന്മനാടിന് ആശ്വാസമായി ഒരുകൂട്ടം പ്രവാസികള്‍ കൈകോര്‍ക്കുകയാണ്. ഷെയ്ഖ് സയദ് റോഡിലെ പാബ്ലോ കഫേ, കരാമയിലെ ദേ പുട്ട് റസ്റ്റോറന്റ്, അല്‍ കുസൈസിലെ ടാമറിന്‍ഡ് ടെറേസ്, മുഹൈസിന 4ലെ വൈഡ് റേഞ്ച് റസ്‌റ്റോറന്റ്, ബര്‍ദുബായിലെ സ്റ്റാര്‍ ഗ്രില്‍സ് റെസ്‌റ്റോറന്റ്, അല്‍ ബര്‍ഷയിലെ ഗോള്‍ഡന്‍ ടേസ്റ്റി റസ്‌റ്റൊറന്റ് എന്നിവിടങ്ങളില്‍ പ്രവാസികള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാം. വസ്ത്രങ്ങള്‍, ശുചീകരണ സാമഗ്രികള്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ഹൈജീന്‍ ഉല്‍പ്പന്നങ്ങള്‍, ചെരിപ്പുകള്‍, ഓട്‌സ്, ബിസ്‌കറ്റ് പോലുള്ള ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് ഇവിടങ്ങളില്‍ ശേഖരിക്കുന്നത്. വോയ്‌സ് ഓഫ് ഹ്യുമാനിറ്റി എന്ന സംഘടനയുടെ യുഎഇ ചാപ്റ്റര്‍ ആണ് സാധനങ്ങള്‍ ശേഖരിക്കുന്നത്.


കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ എന്ന സംഘടനയും ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആണ് കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലാങ്കറ്റുകള്‍, മാറ്റ്, ബെഡ്ഷീറ്റ്, ശുചീകരണോപകരണങ്ങള്‍, പാല്‍പ്പൊടി, ബിസ്‌ക്കറ്റ് എന്നിവ ഇവിടങ്ങളില്‍ എത്തിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ജില്ലാ കളക്റ്റര്‍മാരുടെ സഹകരണത്തോടെ കറാമയിലും കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, നാപ്കിന്‍, സോപ്പ്, പേസ്റ്റ് തുടങ്ങിയ അവശ്യവസ്തുക്കളും ബിസ്‌കറ്റ്, റസ്‌ക് തുടങ്ങിയ ഭക്ഷണസാധനങ്ങളുമാണ് ശേഖരിക്കുന്നത്. ജില്ലാകളക്ടര്‍മാരുടെ സഹകരണത്തോടെയാണ് സമാഹരണം. വിവരങ്ങള്‍ക്ക് +971 58 928 8001, +971 50 182 3077 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Other News in this category4malayalees Recommends