പ്രവാസ ലോകത്തു നിന്നും കേരളത്തിന്റെ നന്മമരത്തിനൊരു സ്‌നേഹസമ്മാനം; നൗഷാദിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് യുഎഇയിലെ സ്മാര്‍ട്ട് ട്രാവല്‍; ഒപ്പം ദുബായ് കാണാനും അവസരമൊരുക്കും

പ്രവാസ ലോകത്തു നിന്നും കേരളത്തിന്റെ നന്മമരത്തിനൊരു സ്‌നേഹസമ്മാനം; നൗഷാദിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് യുഎഇയിലെ സ്മാര്‍ട്ട് ട്രാവല്‍; ഒപ്പം ദുബായ് കാണാനും അവസരമൊരുക്കും

പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ മനസറിഞ്ഞ് സഹായിച്ച് മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ നൗഷാദിന് സ്‌നേഹ സമ്മാനവുമായി യുഎയില്‍ നിന്നുള്ള പ്രവാസി മലയാളി. ഒരു ലക്ഷം രൂപയും യുഎഇ കാണുവാനുള്ള എല്ലാ ചിലവുമാണ് യുഎഇയിലെ സ്മാര്‍ട്ട് ട്രാവലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ അഫി അഹമ്മദ് സോഷ്യല്‍ മീഡിയയിലൂടെ നൗഷാദിനായി പ്രഖ്യാപിച്ചത്.


നൗഷാദിനെ ദുബായ് കാണാന്‍ ക്ഷണിക്കുകയാണെന്നും അതിനുള്ള എല്ലാ ചെലവുകളും സ്മാര്‍ട്ട് ട്രാവല്‍ ഏറ്റെടുക്കയാണെന്നും അഫി അഹമ്മദ് ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. കേരളം വീണ്ടും പടുത്തുയുര്‍ത്താന്‍ നൗഷാദിന്റെ വലിയ മനസ്സ് എല്ലാവര്‍ക്കും ഒരു പ്രചോദനമാവട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കരുതെന്ന് ഒരുവിഭാഗം പ്രചരിപ്പിക്കുമ്പോള്‍ കൈയിലുള്ളതെല്ലാം വാരി നല്‍കിയാണ് നൗഷാദ് വ്യത്യസ്തനായത്. നടന്‍ രാജേഷ് ശര്‍മയാണ് നൗഷാദിന്റെ സന്മനസ് ലോകത്തെ അറിയിച്ചത്. സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കാനാണ് രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ എറണാകുളം ബ്രോഡ്വേയില്‍ കളക്ഷന് ഇറങ്ങിയത്. വഴിയോരത്താണ് നൗഷാദിന്റെ കച്ചവടം. വസ്ത്രങ്ങള്‍ സൂക്ഷിച്ച മുറി തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം നൗഷാദ് ചാക്കുകളിലാക്കി കൊടുത്തു. മാലിപ്പുറം സ്വദേശിയാണ് നൗഷാദ്. ഇത്രയും വസ്ത്രങ്ങള്‍ വേണ്ടെന്ന് രാജേഷ് ശര്‍മ പറയുന്നുണ്ടെങ്കിലും നൗഷാദ് തുണി മുഴുവന്‍ ചാക്കിലാക്കി നല്‍കുകയായിരുന്നു.

Other News in this category4malayalees Recommends