കാശ്മീരിലെ ജനങ്ങള്‍ തന്നെയാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്ന് വിജയ് സേതുപതി

കാശ്മീരിലെ ജനങ്ങള്‍ തന്നെയാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്ന് വിജയ് സേതുപതി
ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ തമിഴ് ചലച്ചിത്രതാരം വിജയ് സേതുപതി. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിനെതിരെയാണ് വിജയ് സേതുപതി രംഗത്തെത്തിയത്. കാശ്മീരിലെ ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ ഇത്തരം ഒരു നീക്കം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ശരിയല്ലെന്ന് എസ്ബിഎസ് തമിഴ് ആസ്‌ട്രേലിയ എന്ന റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു

കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനാധിപത്യത്തിന് എതിരാണ്. കാശ്മീരിലെ ജനങ്ങള്‍ തന്നെയാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്ന് പെരിയോര്‍ (ഇ.വി രാമസ്വാമി) മുന്‍പ് തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടിലെ കാര്യങ്ങളില്‍ എനിക്ക് ഇടപെടാനാകില്ല. നിങ്ങളാണ് അവിടെ താമസിക്കുന്നത്. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കാം. എന്നാല്‍ എന്റെ തീരുമാനം നിങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ല. ഇത് രണ്ടും വ്യത്യസ്തമാണ് വിജയ് സേതുപതി പറഞ്ഞു.കാശ്മീരിനെക്കുറിച്ചുള്ള വാര്‍ത്തകകള്‍ വായിച്ചപ്പോള്‍ വലിയ വേദനയാണ് ഉണ്ടായത്. പുറത്തുള്ളവര്‍ക്ക് അവരെക്കുറിച്ച് ആശങ്കപ്പെടാമെങ്കിലും അവരുടെ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്താനാകില്ലെന്നും സേതുപതി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് നടന്‍ രജനീകാന്ത് രംഗത്ത് എത്തിയതിന് പിന്നാലെയാണ് വിജയ് സേതുപതി ഇതിനെതിരേ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends