ദുബായില്‍ വാഹനങ്ങളുടെ എന്‍ജിനുകള്‍ ഓഫാക്കാതെ റോഡരികില്‍ നിര്‍ത്തിയിടാറുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 300 ദര്‍ഹം വരെ പിഴ

ദുബായില്‍ വാഹനങ്ങളുടെ എന്‍ജിനുകള്‍ ഓഫാക്കാതെ റോഡരികില്‍ നിര്‍ത്തിയിടാറുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 300 ദര്‍ഹം വരെ പിഴ

വാഹനങ്ങളുടെ എന്‍ജിനുകള്‍ ഓഫാക്കാതെ റോഡരികില്‍ നിര്‍ത്തിയിട്ടാല്‍ 300 ദിര്‍ഹം വരെ പിഴ. ദുബായ് പോലീസാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. പോലീസ് നടത്തിയ പഠനത്തില്‍ എമിറേറ്റില്‍ ഏറ്റവും അധികം വാഹനമോഷണങ്ങളും നടന്നത് എന്‍ജിന്‍ ഓണ്‍ ചെയ്തിട്ടിരുന്ന സന്ദര്‍ഭങ്ങളിലാണ്. എന്‍ജിന്‍ ഓഫ് ചെയ്ത് വാഹനം ലോക്കുചെയ്തുവേണം വാഹനമോടിക്കുന്നവര്‍ പുറത്തേക്കിറങ്ങാന്‍. വൈകുന്നേരങ്ങളില്‍ കൂടുതല്‍ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. ആളൊഴിഞ്ഞ ഉള്‍പ്രദേശങ്ങളിലോ മണല്‍പ്രദേശങ്ങളിലോ ദീര്‍ഘനേരം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കണം.


സി.സി.ടി.വി ക്യാമറകളാല്‍ നിരീക്ഷണത്തിലുള്ള വെളിച്ചമുള്ള സുരക്ഷിതമായ പാര്‍ക്കിങ് സ്ഥലങ്ങളില്‍വേണം കാറുകള്‍ നിര്‍ത്തിയിടാന്‍. മാത്രമല്ല, വാഹനങ്ങളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് കാണുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ദുബായ് പോലീസ് നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends