നൗഷാദിന് പിന്നാലെ തൃശൂര്‍ക്കാരനായ ആന്റോയും പ്രളയ ബാധിതര്‍ക്ക് നല്‍കിയത് കെട്ടുകണക്കിന് വസ്ത്രങ്ങള്‍

നൗഷാദിന് പിന്നാലെ തൃശൂര്‍ക്കാരനായ ആന്റോയും പ്രളയ ബാധിതര്‍ക്ക് നല്‍കിയത് കെട്ടുകണക്കിന് വസ്ത്രങ്ങള്‍
പ്രളയ ബാധിതര്‍ക്ക് കെട്ടുകണക്കിന് വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കിയ എറണാകുളം സ്വദേശി നൗഷാദിന്റെ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ തൃശൂര്‍ സ്വദേശിയായ ആന്റോയും.

ചാലക്കുടി മാര്‍ക്കറ്റിലെ ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് പ്രളയ ബാധിതര്‍ക്കായി കടയില്‍ നിന്ന് വസ്ത്രങ്ങള്‍ നല്‍കിയത്. വസ്ത്രങ്ങള്‍ ദുരന്ത ബാധിതര്‍ക്ക് നല്‍കാനായി ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ ചാലക്കുടി ബ്ലോക്ക് കമ്മറ്റിയുടെ സംഘത്തിനാണ് ആന്റോ വസ്ത്രങ്ങള്‍ കൈമാറിയത്. എറണാകുളം ബ്രോഡ് വേയില്‍ പ്രളയ ബാധിതര്‍ക്ക് സഹായമായി വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിനെ തേടി നിരവധി സഹായങ്ങളും അഭിനന്ദനങ്ങളും എത്തിച്ചേര്‍ന്നിരുന്നു.

Other News in this category4malayalees Recommends