മോദി അമിത് ഷാ കൂട്ടുകെട്ടിനെ കൃഷ്ണ അര്‍ജുനന്‍മാരാക്കിയ രജനികാന്തിന് രൂക്ഷ വിമര്‍ശനം ; രജനി മഹാഭാരതം വായിക്കണമെന്ന് കോണ്‍ഗ്രസ്

മോദി അമിത് ഷാ കൂട്ടുകെട്ടിനെ കൃഷ്ണ അര്‍ജുനന്‍മാരാക്കിയ രജനികാന്തിന് രൂക്ഷ വിമര്‍ശനം ; രജനി മഹാഭാരതം വായിക്കണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും മഹാഭാരതത്തിലെ കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ച രജനികാന്തിനെതിരെ കോണ്‍ഗ്രസ്. മഹാഭാരതം രജനി വായിച്ചിട്ട് തന്നെയാണോ ഈ പരാമര്‍ശം നടത്തുന്നതെന്നും അദ്ദേഹം മഹാഭാരതം നന്നായിട്ടൊരു വായിച്ചെങ്കില്‍ മതിയായിരുന്നുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.

രജനിയില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന തീരെ പ്രതീക്ഷിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു. രജനിയുടെ വാക്ക് ഞെട്ടിച്ചെന്നും അഴഗിരി കുറ്റപ്പെടുത്തി. കശ്മീരില്‍ മുസ്ലീങ്ങള്‍ കടുതല്‍ ഉള്ളതിനാലാണ് ഇങ്ങനെ. കശ്മീരിന് ഒരു നീതിയും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മറ്റൊരു രീതിയും എന്ന നയമാണ് അമിത്ഷായ്ക്കുള്ളതെന്നു രജനികാന്ത് അറിഞ്ഞിരിക്കണമെന്നും അഴഗിരി പറഞ്ഞു.

എങ്ങനെയാണ് ഈ ഉപമ നടത്താനായത്. രജനി മഹാഭാരതം വായിക്കണം., അഴഗിരി ആവശ്യപ്പെട്ടു.കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ അനുകൂലിച്ച് രജനി സംസാരിച്ചതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.

Other News in this category4malayalees Recommends