ആകെ അറിയാവുന്നത് ഡാന്‍സാണ്, ഒരു മണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം ചെയ്യാം, പണം ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാല്‍ മതി ; നന്മയുടെ മുഖവുമായി ഒരു പെണ്‍കുട്ടി

ആകെ അറിയാവുന്നത് ഡാന്‍സാണ്, ഒരു മണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം ചെയ്യാം, പണം ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാല്‍ മതി ; നന്മയുടെ മുഖവുമായി ഒരു പെണ്‍കുട്ടി
കേരളം പ്രളയ ദുരിതം അനുഭവിക്കുമ്പോള്‍ കൈപിടിച്ച് ഉയര്‍ത്താന്‍ നിരവധി നല്ല മനുഷ്യരാണ് രംഗത്തെത്തിയത്. തങ്ങളാല്‍ കഴിയും വിധം പലരും പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ഏഴാം ക്ലാസുകാരിയുടെ അഭ്യര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കൊച്ചി സ്വദേശിയായ വേണി വി സുനിലാണ് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥന പങ്കുവച്ചത്.

പോസ്റ്റിങ്ങനെ

ആകെ അറിയാവുന്നത് ഡാന്‍സാണ്, ഏഴാം ക്ലാസ്സില്‍ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളില്‍ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ചില സ്ഥലങ്ങളില്‍ നിന്ന് ടോക്കന്‍ ഓഫ് അപ്രീസിയേഷന്‍ എന്ന നിലയ്ക്ക് ചില സാമ്പത്തിക സപ്പോര്‍ട്ട് കിട്ടാറുമുണ്ട്.

പറഞ്ഞു വന്നത് ഇതാണ് , നിങ്ങളുടെ അടുത്തുള്ള അമ്പലങ്ങളിലോ പൊതുപരിപാടികളിലോ എന്തുമാകട്ടെ , ഒരുമണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം ചെയ്തുതരാം . CMDRF ലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് എനിക്ക് അയച്ചാല്‍ മതിയാകും.

വല്യ ഡാന്‍സര്‍ എന്നു കളിയാക്കരുത് , എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ...

Other News in this category4malayalees Recommends