പ്രളയത്തിലും അഹങ്കാരം വിടാതെ മനുഷ്യര്‍ ; ദുരിതാശ്വാസ ക്യാമ്പില്‍ സവര്‍ണ്ണര്‍ അവര്‍ണ്ണരെ കൂടെ താമസിപ്പിക്കുന്നില്ല ; ജാതി തിരിച്ച് മൂന്നു ക്യാമ്പുകള്‍ കര്‍ണാടകയില്‍ !!

പ്രളയത്തിലും അഹങ്കാരം വിടാതെ മനുഷ്യര്‍ ; ദുരിതാശ്വാസ ക്യാമ്പില്‍ സവര്‍ണ്ണര്‍ അവര്‍ണ്ണരെ കൂടെ താമസിപ്പിക്കുന്നില്ല ; ജാതി തിരിച്ച് മൂന്നു ക്യാമ്പുകള്‍ കര്‍ണാടകയില്‍ !!
കനത്ത മഴയില്‍ വെള്ളപ്പൊക്കം തുടരുന്ന കര്‍ണാടകയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പ്രകൃതി താണ്ഡവമാടിയിട്ടും അഹങ്കാരം മറന്ന് ഒന്നിച്ച് ജീവിക്കാന്‍ മനുഷ്യര്‍ മടി കാണിക്കുന്നുവെന്നത് ആശങ്കാ ജനകമാണ്. കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിലെ കടാര്‍ക്കി ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗത്തില്‍പ്പെടുന്നവരെ സവര്‍ണ്ണര്‍ ക്യാമ്പില്‍ കയറ്റാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ക്കായി വേറെ ക്യാമ്പ് ഒരുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ഇതോടെ ജനറല്‍ പട്ടികജാതി, മറ്റുള്ളവര്‍ എന്നിങ്ങനെയാണത്രെ ക്യാമ്പ്.

വെള്ളപ്പൊക്കം ബാധിച്ചഅയ്യായിരം പേര്‍ക്കാണ് ക്യാമ്പ് തുടങ്ങിയത്. ബാഗല്‍ക്കോട്ടെ ജില്ലാ കേന്ദ്രത്തില്‍ നിന്നും 35 കിലോമീറ്റര്‍ മാറി ബിലാഗി താലൂക്കില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള കടാര്‍ക്കി ക്യാമ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും 500 പേരും ബാക്കി സവര്‍ണ്ണ വിഭാഗത്തില്‍ നിന്നുള്ളവരും ആയിരുന്നു. എന്നാല്‍ സവര്‍ണ്ണ ജാതിക്കാരായവര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെടുന്നവരെ തങ്ങളുടെ കൂടെ കൂട്ടാന്‍ തയ്യാറാകാത്തതിനാലാണ് വേറെ ക്യാന് തുടങ്ങിയത്.

നാലു ദിവസം മുമ്പാണ് ജാതി തിരിച്ച് 3 ക്യാമ്പുകള്‍ തുറന്നത്. ഘട്ടപ്രഭ നദി കരകവിഞ്ഞൊഴുകുകയും നദീതടത്തില്‍ താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തതോടെയാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. സവര്‍ണ്ണ ജാതിയില്‍പ്പെട്ടവരുടെ ക്യാമ്പില്‍ ആയിരം പേരാണ് ഉള്ളത്. പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരുടെ ക്യാമ്പില്‍ 350 പേരുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളി ജില്ലാ കമ്മീഷണര്‍ രംഗത്തുവന്നു. ഇത് അടിസ്ഥാനമില്ലാത്ത വാര്‍ത്തയെന്നാണ് ഇദ്ദേഹം പറയുന്നത്.

Other News in this category4malayalees Recommends