ഗൂഗിളില്‍ ഇക്കുറി എറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തത് സണ്ണി ലിയോണിനെ; നടി പിന്നിലാക്കിയത് നരേന്ദ്ര മോദിയും സല്‍മാന്‍ ഖാനും ഉള്‍പ്പടെയുള്ളവരെ

ഗൂഗിളില്‍ ഇക്കുറി എറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തത് സണ്ണി ലിയോണിനെ; നടി പിന്നിലാക്കിയത് നരേന്ദ്ര മോദിയും സല്‍മാന്‍ ഖാനും ഉള്‍പ്പടെയുള്ളവരെ

ഗൂഗിളില്‍ ഇത്തവണയും എറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തത് സണ്ണി ലിയോണിനെ. ഈ വര്‍ഷം ആഗസ്റ്റ് വരെയുളള സെര്‍ച്ചുകളിലാണ് എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സെലിബ്രിറ്റികളില്‍ സണ്ണി ഒന്നാമത് എത്തിയിരിക്കുന്നത്. ബയോപിക് സീരിസായ 'കരണ്‍ജിത് കോര്‍; അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി'നെ അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടന്നിരിക്കുന്നത്. നടിയുടെ വീഡിയോസിനായും ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സല്‍മാന്‍ ഖാന്‍, പ്രിയങ്ക ചോപ്ര എന്നിവരെ പിന്തള്ളിയാണ് സണ്ണി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, ആസാം എന്നിവിടങ്ങളിലെ ആളുകളാണ് സണ്ണിയെ ഏറ്റവും അധികം ഗൂഗിളില്‍ തിരഞ്ഞത്.


ഗൂഗിളില്‍ എറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്ത സെലിബ്രിറ്റിയായി വീണ്ടും മാറിയതിന്റെ സന്തോഷം സണ്ണി ലിയോണും പങ്കുവെച്ചിരുന്നു. തന്റെ ടീം ഇത് അറിയിച്ചിരുന്നുവെന്ന് പറഞ്ഞ നടി തനിക്കൊപ്പം ആരാധകര്‍ എപ്പോഴും ഒപ്പമുളളതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

Other News in this category4malayalees Recommends