അതിജീവിക്കും നമ്മള്‍; സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ത്ഥന നടത്താതെ തന്നെ ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയത് 2.55 കോടി രൂപ; ഞായറാഴ്ച രാത്രി മുതല്‍ ഇന്നലെ വൈകിട്ടുവരെ സംഭാവന നല്‍കിയത് 15,029 പേര്‍

അതിജീവിക്കും നമ്മള്‍; സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ത്ഥന നടത്താതെ തന്നെ ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയത് 2.55  കോടി രൂപ; ഞായറാഴ്ച രാത്രി മുതല്‍ ഇന്നലെ വൈകിട്ടുവരെ  സംഭാവന നല്‍കിയത് 15,029 പേര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് 2.55 കോടി രൂപ. സംസ്ഥാന സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ത്ഥന നടത്താതെ തന്നെയാണ് ഇത്രയും തുക ലഭിച്ചത്. സാധാരണ 25 മുതല്‍ 35 ലക്ഷം രൂപ വരെയാണ് ദുരിതാശ്വാസ നിധിയിലേക്കു ദിവസേന എത്തുക. എന്നാല്‍, ഞായറാഴ്ച രാത്രി മുതല്‍ ഇന്നലെ വൈകിട്ടുവരെ 15,029 പേര്‍ ചെറുതും വലുതുമായ തുക സംഭാവന നല്‍കിയതോടെ ഒറ്റ ദിവസത്തെ വരവ് 1.60 കോടി കവിഞ്ഞു. സര്‍ക്കാരിനു സംഭാവന നല്‍കരുതെന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായിട്ടുകൂടിയാണ് ഇത്തരത്തിലൊരു പ്രതികരണം ജനങ്ങളില്‍ നിന്നുണ്ടായതെന്നത് ശ്രദ്ധേയമാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി സൃഷ്ടിക്കപ്പെട്ട ചലഞ്ചാണ് ഫണ്ടൊഴുക്ക് വര്‍ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെ സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ തുടര്‍ന്ന് ചലഞ്ച് ഏറ്റെടുത്തു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത റെസിപ്പ്റ്റിന്റെ ചിത്രം ഉള്‍പ്പടെ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ ആഷിഖ് അബു ചലഞ്ച് ഏറ്റെടുത്തിരുന്നു.സംഗീത സംവിധയകാന്‍ ബിജിബാല്‍ ആണ് ആഷിഖ് അബുവിനെ ഇത്തരമൊരു ചലഞ്ച്‌ലേക്ക് ക്ഷണിച്ചത്. ചലഞ്ച് ഏറ്റെടുത്ത ആഷിഖ് അബു സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയ താരങ്ങളെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ചലഞ്ച് ചെയ്തിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യരുതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് നല്‍കി പണം വക മാറ്റി ചെലവഴിച്ചതുകൊണ്ടാണ് ഇത്തവണ പണം കൊടുക്കരുതെന്നു പറയുന്നതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.

Other News in this category4malayalees Recommends