മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ ജനങ്ങളില്‍ നിന്ന് മൂന്നുവര്‍ഷംകൊണ്ട് പിഴിഞ്ഞത് 9722 കോടി രൂപ; നാലു പ്രമുഖ സ്വകാര്യബാങ്കുകള്‍ മാത്രം ഈടാക്കിയത് 3566.84 കോടി

മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ ജനങ്ങളില്‍ നിന്ന് മൂന്നുവര്‍ഷംകൊണ്ട് പിഴിഞ്ഞത് 9722 കോടി രൂപ; നാലു പ്രമുഖ സ്വകാര്യബാങ്കുകള്‍ മാത്രം ഈടാക്കിയത് 3566.84 കോടി

മിനിമം ബാലന്‍സില്ലായെന്ന കാരണത്താല്‍ രാജ്യത്തെ ജനങ്ങളില്‍ നിന്നും ബാങ്കുകള്‍ മൂന്നുവര്‍ഷംകൊണ്ട് പിഴിഞ്ഞത് 9722 കോടി രൂപ. രാജ്യത്തെ 22 പ്രമുഖ ബാങ്കുകള്‍ ചേര്‍ന്നാണ് ഈ തുക ഈടാക്കിയത്. 2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകള്‍ 3566.84 കോടിയും രൂപ പിഴ ഈടാക്കി. മൊത്തം 9721.94 കോടിരൂപയാണ് ഇത്തരത്തില്‍ ബാങ്കുകള്‍ നേടിയിട്ടുള്ളത്.


2015 ജൂലൈ ഒന്നിന് നല്‍കിയ ഉത്തരവുപ്രകാരം നിരക്കുകള്‍ മിതവും ചെലവിന് അനുസൃതവുമാകണം. എന്നാല്‍, നിലവില്‍ മിനിമം ബാലന്‍സ് വിവിധ ബാങ്കുകളില്‍ വിവിധ തരത്തിലാണ് നടപ്പാക്കിയിരിക്കുന്നത്. എസ്ബിഐ 2017 ജൂണില്‍ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തുക 5000 രൂപയായി ഉയര്‍ത്തിയിരുന്നു. ആ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ പിഴ ചുമത്തിയത് 1771 കോടി രൂപയാണ്. വലിയ പ്രതിഷേധമുയര്‍ന്നതോടെ മിനിമം തുക മെട്രോനഗരങ്ങളില്‍ 3000 ആയും സെമി അര്‍ബന്‍ കേന്ദ്രങ്ങളില്‍ 2000 ആയും ഗ്രാമീണ മേഖലകളില്‍ 1000 ആയും കുറച്ചു. പിഴ തുക 10 രൂപമുതല്‍ 100 രൂപവരെയാക്കി നിശ്ചയിച്ചിരുന്നു

Other News in this category4malayalees Recommends