ഓസ്‌ട്രേലിയയിലേക്ക് ടെക് രംഗത്തെ കഴിവുറ്റവരെ കൊണ്ട് വരാന്‍ പുതിയ ഗ്ലോബല്‍ ടാലന്റ് ഇന്റിപെന്റന്റ് പ്രോഗ്രാം; കഴിവുറ്റ ടെക് ലീഡര്‍മാര്‍, ടെക് എക്‌സ്പര്‍ട്ടുകള്‍, റിസര്‍ച്ച് ഡെവലപര്‍മാര്‍ തുടങ്ങിയവര്‍ക്ക് അവസരമേറുന്നു

ഓസ്‌ട്രേലിയയിലേക്ക് ടെക് രംഗത്തെ കഴിവുറ്റവരെ കൊണ്ട് വരാന്‍ പുതിയ ഗ്ലോബല്‍ ടാലന്റ് ഇന്റിപെന്റന്റ് പ്രോഗ്രാം; കഴിവുറ്റ ടെക് ലീഡര്‍മാര്‍, ടെക് എക്‌സ്പര്‍ട്ടുകള്‍, റിസര്‍ച്ച് ഡെവലപര്‍മാര്‍ തുടങ്ങിയവര്‍ക്ക് അവസരമേറുന്നു
ടെക്‌നോളജി മേഖലയില്‍ മിടുക്ക് പ്രകടിപ്പിക്കുന്ന വിദേശികള്‍ക്ക് പിആര്‍ നല്‍കുന്നതിനായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് നിലവില്‍ നടപടികള്‍ ശക്തമാക്കിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം വിദേശത്ത് നിന്നുള്ള കഴിവുറ്റ ടെക് ലീഡര്‍മാര്‍, ടെക് എക്‌സ്പര്‍ട്ടുകള്‍, റിസര്‍ച്ച് ഡെവലപര്‍മാര്‍ തുടങ്ങിയവരെ ഓസ്‌ട്രേലിയയിലേക്ക് സ്ഥിരമായി കുടിയേറുന്നതിന് പ്രേരിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് ഓസ്‌ട്രേലിയ ത്വരിതപ്പെടുത്തിയിരിക്കുന്നത്.

ഇതിനായി പുതിയ ഗ്ലോബല്‍ ടാലന്റ് ഇന്റിപെന്റന്റ് പ്രോഗ്രാം അഥവാ ജിടിഐപി ലോഞ്ച് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നുള്ള ടെക് ടാലന്റുകളെ തേടുന്നതിന് ലക്ഷ്യമിട്ടുള്ള പ്രോഗ്രാമാണിത്. ഇത് ജൂണിലാണ് ആരംഭിച്ചത്. ഈ സ്‌കൗട്ടിംഗ് മോഡല്‍ എത്തരത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡേവിഡ് കോള്‍മാന്‍ അടുത്ത് തന്നെ വിശദീകരിക്കുമെന്നാണ് കരുതുന്നത്. ഈ പ്രോഗ്രാമിന് കീഴില്‍ ഏതെല്ലാം ഇന്റസ്ട്രികളും സെക്ടറുകളുമാണ് ഉള്‍പ്പെടുന്നതെന്ന കാര്യവും അറിയാനിരിക്കുന്നേയുള്ളൂ.

ഗ്ലോബല്‍ ടാലന്റ് എംപ്ലോയര്‍ സ്‌പോണ്‍സേഡ് സ്‌കീമില്‍ അഥവാ ജിടിഇഎസില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ജിടിഐപി.12 മാസത്തെ പൈലറ്റിന് ശേഷം ജിടിഇഎസ് അടുത്തിടെ പെര്‍മനന്റാക്കിയിരുന്നു. തങ്ങളുടെ പ്രഫഷനുകളില്‍ ഏറ്റവും മികവ് പ്രകടിപ്പിക്കുന്ന വിദേശ ഹൈസ്‌കില്‍ഡ് പ്രഫഷണല്‍സിനെ ഇവിടേക്ക് കൊണ്ടു വരുന്നതിനുളള പ്രോഗ്രാമാണ് ജിടിഐപി എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് വിശദീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends