ഓസ്‌ട്രേലിയയിലെ ഗ്ലോബല്‍ ടാലന്റ് സ്‌കീം വന്‍ വിജയം; അടുത്തിടെ ജിടിഇഎസ് പ്രോഗ്രാം എന്ന് പേര് മാറ്റിയ സ്‌കീമിലൂടെ സബ്ക്ലാസ് 482 വിസ പ്രോഗ്രാമിന്റെ സവിശേഷതകള്‍; വിദേശത്ത് നിന്നും കഴിവുറ്റവരെ കൊണ്ടു വരുന്നതില്‍ സ്‌കീം ലക്ഷ്യം കാണുന്നു

ഓസ്‌ട്രേലിയയിലെ ഗ്ലോബല്‍ ടാലന്റ് സ്‌കീം വന്‍ വിജയം; അടുത്തിടെ ജിടിഇഎസ് പ്രോഗ്രാം എന്ന് പേര് മാറ്റിയ സ്‌കീമിലൂടെ സബ്ക്ലാസ് 482 വിസ പ്രോഗ്രാമിന്റെ സവിശേഷതകള്‍; വിദേശത്ത് നിന്നും കഴിവുറ്റവരെ കൊണ്ടു വരുന്നതില്‍ സ്‌കീം ലക്ഷ്യം കാണുന്നു

ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയിരിക്കുന്ന ഗ്ലോബല്‍ ടാലന്റ് സ്‌കീം വന്‍ വിജയമായിരിക്കുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡേവിഡ് കോള്‍മാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. അടുത്തിടെ ഇതിന്റെ പേര് ഗ്ലോബല്‍ ടാലന്റ് എംപ്ലോയര്‍ സ്‌പോണ്‍സേഡ് അഥവാ ജിടിഇഎസ് പ്രോഗ്രാം എന്നാക്കി മാറ്റിയിരുന്നു. ഇതിനെ സബ്ക്ലാസ് 482 (ടെംപററി സ്‌കില്‍ ഷോര്‍ട്ടേജ്) വിസ പ്രോഗ്രാമിന്റെ പെര്‍മനന്റ് ഫീച്ചര്‍ ഇതിനേകിയിട്ടുമുണ്ട്.


പ്രാദേശികമായുള്ളവരെ വച്ച് ഒഴിവ് നികത്താനാവാത്ത ഓസ്‌ട്രേലിയയിലെ ജോലികളിലേക്ക് വിദേശങ്ങളില്‍ നിന്നും ഉയര്‍ന്ന കഴിവുള്ളവരെ ആകര്‍ഷിച്ച് കൊണ്ട് വരുന്നതിനുള്ള അതുല്യമായ ഒരു കരാറാണ് ജിടിഇഎസ്. മറ്റേതെങ്കിലും സ്റ്റാന്‍ഡേര്‍ഡ്‌സ് സബ്ക്ലാസ് 482 പ്രോഗ്രാമുകളിലൂടെ ഒഴിവുകള്‍ നികത്താനാവാത്ത പോസ്റ്റുകളിലേക്കാണ് ജിടിഇഎസിലൂടെ ആളുകളെ വിദേശത്ത് നിന്നും കൊണ്ടു വരുന്നത്. ജിടിഇഎസിന് കീഴില്‍ രണ്ട് സ്ട്രീമുകളാണുള്ളത്. 1- എസ്റ്റാബ്ലിഷ്ഡ് ബിസിനസ് സ്ട്രീം,2- സ്റ്റാര്‍ട്ടപ്പ് സ്ട്രീം എന്നിവയാണവ.

ഓസ്‌ട്രേലിയയിലെ അക്രെഡിറ്റഡ് ബിസിനസ് സ്‌പോണ്‍സര്‍മാര്‍ക്കുള്ളതാണ് ആദ്യത്തേത്. എസ്ടിഇഎം ഫീല്‍ഡില്‍ അല്ലെങ്കില്‍ ടെക്‌നോളജി ഇന്റസ്ട്രിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനാണ് രണ്ടാമത്തെ സ്ട്രീം പ്രയോജനപ്പെടുത്തുന്നത്. ഈ സ്ട്രീമിന് കീഴിലുള്ള അപേക്ഷകര്‍ക്ക് ഓസ്‌ട്രേലിയയിലെ ഒരു ഇന്റിപെന്റന്റ് അഡൈ്വസറി ബ പാനലിന്റെ അംഗീകാരം ലഭിച്ചിരിക്കണം. 18 ബിസിനസുകളാണ് ജിടിഇഎസ് പ്രോഗ്രാമിന് കീഴില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബിസിനസുകളില്‍ അഞ്ചെണ്ണം സ്റ്റാര്‍ട്ടപ്പ് സ്ട്രീമിന് കീഴിലാണ് വരുന്നത്. ബാക്കി വരുന്ന എല്ലാം എംഎന്‍സികളും പബ്ലിക്ക് കമ്പനികളുമാണ്.

Other News in this category4malayalees Recommends