ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു ലക്ഷം രൂപ സംഭാവന ചെയ്ത് ഇന്നസെന്റ്

ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു ലക്ഷം രൂപ സംഭാവന ചെയ്ത് ഇന്നസെന്റ്
പ്രളയക്കെടുതില്‍ അകപ്പെട്ട കേരളാത്തിന് കൈത്താങ്ങാവുകയാണ് ഓരോത്തരും. ഇപ്പോഴിതാ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വര്‍ഷത്തെ എം.പി പെന്‍ഷന്‍ തുക കൈമാറിയിരിക്കുകയാണ് മുന്‍ എം പിയും നടനുമായ ഇന്നസെന്റ്.

മുന്‍ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയാണ് ഇന്നസെന്റ് നല്‍കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് കൈമാറുകയായിരുന്നു താരം. എം.പി ആയിരിക്കേ, രണ്ട് സന്ദര്‍ഭങ്ങളിലായി 6 മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തെ ശമ്പളവും നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

Other News in this category4malayalees Recommends