വാക്കീഗന്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വലിയ പെരുന്നാളിന് കൊടിയേറി

വാക്കീഗന്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വലിയ പെരുന്നാളിന് കൊടിയേറി
ഷിക്കാഗോ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള വാക്കീഗന്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഓഗസ്റ്റ് 11ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വലിയ പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് റവ.ഫാ. തോമസ് മേപ്പുറത്ത് കൊടിയേറ്റ് നടത്തി.

ഓഗസ്റ്റ് 17,18 തീയതികളിലായി വിപുലമായ പരിപാടികളോടെ പെരുന്നാള്‍ നടത്തപ്പെടുന്നതാണ്. ഓഗസ്റ്റ് 17നു വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് തിരുവചനഘോഷവും, റാസയും, സംഗീതവിരുന്നും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ് 18ന് ഞായറാഴ്ച രാവിലെ 9.30ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, റാസ ആശീര്‍വാദം, ഉച്ചഭക്ഷണം, കല്ലും തൂവാല എന്നിവയും കൊടിയിറക്ക് ശുശ്രൂഷയും നടക്കുന്നതാണ്.

ഇതൊരു അറിയിപ്പായി കരുതി എല്ലാവരും പെരുന്നാളാഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ഷാജി സില്‍വിയ കിഴക്കേമുണ്ടല്‍ക്കലും കുടുംബവുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. തോമസ് മേപ്പുറത്ത് (630 873 0998), സെക്രട്ടറി ലെജി പട്ടരുമഠത്തില്‍ (630 709 9075), ട്രസ്റ്റി ബിജോയി മാലത്തുശേരില്‍ (630 439 5855).


Other News in this category



4malayalees Recommends