ബഹ്‌റൈനിലെ 'ഞാന്‍ കൊല്ലംകാരന്‍' കൂട്ടായ്മ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു

ബഹ്‌റൈനിലെ 'ഞാന്‍ കൊല്ലംകാരന്‍' കൂട്ടായ്മ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു
ബഹ്‌റൈന്‍ പ്രവാസികളായ കൊല്ലം ജില്ലക്കാരുടെ വാട്‌സ്ആപ് കൂട്ടായ്മയായ 'ഞാന്‍ കൊല്ലംകാരന്‍' പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു.

ജാതി, മത, സാമുദായിക, രാഷ്രീയ വ്യത്യാസമില്ലാതെ ബഹ്‌റൈനില്‍ പ്രവാസികളായ കൊല്ലം നിവാസികളെ ഒരുമിപ്പിച്ചു അവരുടെ മാനസികോല്ലാസത്തിനു പരിഗണന നല്‍കി കലാ, സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുക എന്നതാണ് ഉദ്ദേശലക്ഷ്യം എന്ന് ഭാരവാഹികള്‍ അറിയിച്ചു. ശ്രീ. നിസാര്‍ കൊല്ലം കണ്‍വീനറും, ശ്രീ. വിനു ക്രിസ്റ്റി ജോയിന്റ് കണ്‍വീനറും ആയി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയില്‍ ശ്രീ.ജഗത് കൃഷ്ണകുമാര്‍ (കോഓര്‍ഡിനേറ്റര്‍), ശ്രീ. കിഷോര്‍ കുമാര്‍ (ജോയിന്റ് കോഓര്‍ഡിനേറ്റര്‍), ശ്രീ.ജെസ്‌ലിന്‍ ബെര്‍ണാഡ് (ട്രെഷറര്‍) , രാജ് കൃഷ്ണന്‍ (ജോയിന്റ് ട്രെഷറര്‍) എന്നിവരെ കൂടാതെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സന്തോഷ് കുമാര്‍ (സല്‍മാബാദ്), സജി കുമാര്‍ (ഉമല്‍ ഹസം), അരുണ്‍കുമാര്‍ (സിത്ര), രഞ്ജിത്. ആര്‍ പിള്ള (സല്‍മാനിയ), യാക്കൂബ് (മുഹറഖ്), അജിത് ബാബു (ഇസ ടൌണ്‍), സനു അലോഷ്യസ് (ഹിദ്ദ്), അനീഷ് (മനാമ), ജിതിന്‍ (റിഫ), നവാസ് ജലാലുദ്ദീന്‍ (ഹമദ് ടൌണ്‍) എന്നിവരെയും തിരഞ്ഞെടുത്തു. കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് കൊണ്ട് അടുത്ത മൂന്നു മാസത്തിനുള്ളില്‍ സംഘടനയ്ക്ക് ഒരു ഭരണഘടനയും, നിയമാവലിയും ഉണ്ടാക്കി പൊതു യോഗം കൂടി ഭരണസമിതി രൂപീകരിക്കാനും തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ഈ കൂട്ടായ്മയില്‍ അംഗങ്ങളാകുവാന്‍ താല്പര്യം ഉള്ളവര്‍ 38395229, 37282255 എന്നീ നമ്പറില്‍ ബന്ധപ്പെടുക.


Other News in this category



4malayalees Recommends