കാനഡയിലെ തൊഴിലാളിക്ഷാമത്തിന് സത്വരപരിഹാരം കാണണമെന്ന് ബിസിനസ് അസോസിയേഷന്‍; സ്വകാര്യമേഖലയിലെ ഒഴിവുകള്‍ 429,000 എന്ന റെക്കോര്‍ഡിലെത്തി; ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ കഴിവുറ്റ വിദേശികളെ കണ്ടെത്തണമെന്ന് സിഎഫ്‌ഐബി

കാനഡയിലെ തൊഴിലാളിക്ഷാമത്തിന് സത്വരപരിഹാരം കാണണമെന്ന് ബിസിനസ് അസോസിയേഷന്‍; സ്വകാര്യമേഖലയിലെ ഒഴിവുകള്‍ 429,000 എന്ന റെക്കോര്‍ഡിലെത്തി; ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ കഴിവുറ്റ വിദേശികളെ കണ്ടെത്തണമെന്ന് സിഎഫ്‌ഐബി
കാനഡ നേരിടുന്ന തൊഴിലാളിക്ഷാമത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ ബിസിനസ് അസോസിയേഷന്‍ രംഗത്തെത്തി. 2019ന്റെ രണ്ടാമത്തെ ക്വാര്‍ട്ടറില്‍ 429,000 ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നതെന്നും കനേഡിയന്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ ഇത്തരത്തില്‍ ആവശ്യമായ കഴിവുറ്റവരെ കണ്ടെത്തി നിയമിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആവശ്യവും അസോസിയേഷന്‍ ഉന്നയിക്കുന്നു.

ഏറ്റവും പുതിയ കണക്ക് പ്രകാരം കാനഡയിലെ സ്വകാര്യ മേഖലയിലെ ഒഴിവുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. ഇതിനാല്‍ ഇക്കാര്യത്തില്‍ സത്വരപരിഹാരം കണ്ടെത്തണമെന്നാണ് കാനഡയിലെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്റിപെന്റന്റ് ബിസിനസസ് (സിഎഫ്‌ഐബി) ആവശ്യപ്പെട്ടിരിക്കുന്നത്.2018ലെ രണ്ടാമത്തെ ക്വാര്‍ട്ടറില്‍ സ്വകാര്യമേഖലയിലുണ്ടായിരുന്നു ഒഴിവുകളേക്കാള്‍ കൂടുതല്‍ 23,000 ഒഴിവുകളാണ് ഈ വര്‍ഷത്തെ സെക്കന്‍ഡ് ക്വാര്‍ട്ടറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇത്തരത്തില്‍ ഒഴിവുകള്‍ കൂടുതലുള്ള സെക്ടറുകളില്‍ കൂടുതല്‍ കൂലി നല്‍കുന്നതിനുള്ള സമ്മര്‍ദം ശക്തമാണെന്നാണ് സിഎഫ്‌ഐബിയുടെ വൈസ് പ്രസിഡന്റും ചീഫ് എക്കണോമിസ്റ്റുമായ ടെഡ് മാല്ലെറ്റ് എടുത്ത് കാട്ടുന്നത്.രാജ്യത്തെ സമ്പദ് വ്യവസ്ഥ വളരുന്നതിന്റെ നല്ലൊരു പ്രതീകമാണീ വര്‍ധിച്ച് വരുന്ന തൊഴില്‍ ഒഴിവുകളെന്നും ബിസിനസുകളുടെ വിജയത്തിന് ഇത്തരത്തില്‍ തൊഴിലാളികളുടെ അപര്യാപ്ത ഒരിക്കലും ഒരു തടസമായി വര്‍ത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends