യുഎസിലെ കര്‍ക്കശമായ ഇമിഗ്രേഷന്‍ നയങ്ങള്‍ മൂലം അമേരിക്കയോട് ഗുഡ്‌ബൈ പറഞ്ഞ് കാനഡയിലേക്ക് കൂട് മാറുന്ന ടെക് ടാലന്റുകള്‍ പെരുകുന്നു; യുഎസില്‍ അപേക്ഷ തിരസ്‌കരിക്കപ്പെട്ട ടെംപററി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് വാതില്‍ തുറന്ന് കാനഡ

യുഎസിലെ കര്‍ക്കശമായ ഇമിഗ്രേഷന്‍ നയങ്ങള്‍ മൂലം അമേരിക്കയോട് ഗുഡ്‌ബൈ പറഞ്ഞ് കാനഡയിലേക്ക് കൂട് മാറുന്ന ടെക് ടാലന്റുകള്‍ പെരുകുന്നു;  യുഎസില്‍ അപേക്ഷ തിരസ്‌കരിക്കപ്പെട്ട ടെംപററി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് വാതില്‍ തുറന്ന് കാനഡ
യുഎസിന്റെ കര്‍ക്കശമായ ഇമിഗ്രേഷന്‍ നയങ്ങള്‍ കാരണം ടെക് മേഖലയിലെ കഴിവുറ്റവര്‍ യുഎസിനോട് ഗുഡ്‌ബൈ പറഞ്ഞ് കാനഡയിലേക്ക് ചേക്കേറുന്നത് വര്‍ധിക്കുന്നുവെന്ന് ഏറ്റവും പുതിയ പ്രവണതകളും കണക്കുകളും ഒരിക്കല്‍ കൂടി അടിവരയിടുന്നു. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേരുടെ പ്രതിനിധിയാണ് മെസിയാദ് അല്‍മസൂദ് എന്ന രണ്ട് മാസ്റ്റേര്‍സ് ഡിഗ്രിയുള്ള കമ്പനി സിഇഒ. പ്രൊഫഷണല്‍ അത്‌ലറ്റ്‌സുകളുടെ പണം കൈകാര്യം ചെയ്യുന്ന കമ്പനിയുടെ സിഇഒ ആയ അല്‍മസൂദ് യുഎസിലെ കടുത്ത കുടിയേറ്റ നയത്തില്‍ മനം മടുത്ത് 2017ലാണ് യുഎസ് വിട്ട് കാനഡയിലേക്ക് കളം മാറിയിരിക്കുന്നത്.

കുവൈത്തിലെ തന്റെ കുട്ടിക്കാലം മുതല്‍ക്ക് തന്നെ യുഎസിലേക്ക് കുടിയേറുകയെന്നത് അല്‍മസൂദിന്റെ സ്വപ്‌നമായിരുന്നു. ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്ന പേരിലുള്ള ടെംപററി വിസയിലായിരുന്നു 2015ല്‍ അദ്ദേഹം യുഎസിലെത്തിയിരുന്നത്.ഒബാമ കാലത്ത് ഇന്റര്‍നാഷണല്‍ എന്റര്‍പ്രണല്‍ റൂള്‍ പ്രകാരം തനിക്ക് യുഎസില്‍ തുടരാന്‍ സാധിച്ചിരുന്നുവെന്ന് അല്‍മസൂദ് പറയുന്നു. എന്നാല്‍ 2017ല്‍ ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഐഇആര്‍ പ്രോഗ്രാം ഇല്ലാതാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അല്‍മസൂദിനെ പോലുള്ള നിരവധി പേര്‍ക്ക് യുഎസില്‍ പിടിച്ച് നില്‍ക്കുകയെന്നത് ബുദ്ധിമുട്ടായിത്തീര്‍ന്നത്.

2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം നിരവധി ടെംപററി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ എച്ച്ഒബിക്കായി അഥവാ പുതിയ തൊഴിലിനായി അപേക്ഷിച്ചപ്പോള്‍ അവ കൂടുതലായി തളളപ്പെടാന്‍ തുടങ്ങിയെന്നാണ് ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്.ഇത്തരത്തില്‍ തള്ളപ്പെട്ടിരുന്ന അപേക്ഷകള്‍ 2015ല്‍ വെറും ആറ് ശതമാനമായിരുന്നുവെങ്കില്‍ 2019ലെ ആദ്യ ക്വാര്‍ട്ടറില്‍ അത് 32 ശതമാനമായിട്ടാണ് വര്‍ധിച്ചിരിക്കുന്നതെന്നാണ് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി വെളിപ്പെടുത്തുന്നത്.

എന്നാല്‍ അതേ സമയം കാനഡയില്‍ ഇതിന് വിരുദ്ധമായ കുടിയേറ്റ നയമാണ് ഇക്കാലത്തിനിടെ വളര്‍ന്ന് വന്നിരിക്കുന്നത്. തല്‍ഫലമായി നിരവധി പേര്‍ അമേരിക്കയോട് വിട പറഞ്ഞ് കാനഡയിലേക്ക് ചേക്കേറുകയായിരുന്നു. കാനഡയിലെ ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ പ്രോഗ്രാമുകള്‍ അല്‍മസൂദിനെ പോലുള്ള നിരവധി കഴിവുറ്റ ഇന്റര്‍നാഷണല്‍ ടെക് ടാലന്റുകള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. 2017നും 2018നും ഇടയില്‍ കാനഡയിലെ പ്രഫഷണല്‍, സയന്റിഫിക്ക്, ടെക്‌നിക്കല്‍ സെക്ടറുകളിലുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ 4.5 ശതമാനം വര്‍ധനവ് ഇത് മൂലമുണ്ടായിരിക്കുന്നുവെന്നാണ് സ്‌ററാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നത്.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സും തൊഴിലുടമകളും യുഎസ് വിട്ട് കാനഡയിലേക്ക്

ഇതിനെ തുടര്‍ന്ന് പുതിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന്റെ എന്‍ റോള്‍മെന്റില്‍ യുഎസ് യൂണിവേഴ്സിറ്റികളില്‍ 2017-18 അക്കാദമിക് ഇയറില്‍ ആറ് ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ അതേ സമയം കനേഡിയന്‍ യൂണിവേഴ്സിറ്റികള്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് കൈവരിച്ചിരിക്കുന്നത്. ഇത് പ്രകാരം 2018ല്‍ കാനഡയിലെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന്റെ എണ്ണം 2017ല്‍ 20 ശതമാനവും 2018ല്‍ 16 ശതമാനവുമാണ് വര്‍ധിച്ചിരിക്കുന്നത്.


ഇതിന് പുറമെ നിരവധി എംപ്ലോയര്‍മാര്‍ യുഎസ് വിട്ട് കാനഡയിലേക്ക് കൂട് മാറുന്നുവെന്നാണ് എന്‍വോയ് സ്റ്റഡിയുടെ ഭാഗമായി കുറച്ച് മുമ്പ് നടത്തിയ സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഈ സര്‍വേയില്‍ ഭാഗഭാക്കായ 63 ശതമാനം എംപ്ലോയര്‍മാരും കാനഡയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. തങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സൗകര്യപ്രദമായ ഇമിഗ്രേഷന്‍ നയങ്ങള്‍ യുഎസിനേക്കാളും കാനഡയുടേതാണെന്നാണ് മറ്റൊരു 65 ശതമാനം യുഎസ് തൊഴിലുടമകളും തുറന്നടിച്ചിരിക്കുന്നത്.


തങ്ങളുടെ ബിസിനസ് കാനഡയിലേക്ക് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം എംപ്ലോയര്‍മാരും വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം പേര്‍ക്ക് ഇപ്പോള്‍ തന്നെ കാനഡയില്‍ ഓഫീസുകളുണ്ട്. ഇതിന് പുറമെ യുഎസിലുള്ള നിരവധി ഹൈ സ്‌കില്‍ഡ് വിദേശ പൗരന്‍മാരും യുഎസിനോട് ഗുഡ് ബൈ പറഞ്ഞ ്കാനഡയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends