ഓസ്‌ട്രേലിയന്‍ പിആര്‍ വിസ അപേക്ഷകള്‍ തള്ളുന്നതിനുള്ള പ്രധാന കാരണങ്ങളിതാ; തെറ്റായ വിസ സബ്ക്ലാസിന് കീഴില്‍ അപേക്ഷിക്കല്‍; മുന്‍ വിസയുടെ വ്യവസ്ഥകള്‍ ലംഘിക്കല്‍; സത്യസന്ധമല്ലാത്ത വിവരങ്ങളേകല്‍; ആരോഗ്യ-സ്വഭാവ-സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍

ഓസ്‌ട്രേലിയന്‍ പിആര്‍ വിസ അപേക്ഷകള്‍ തള്ളുന്നതിനുള്ള പ്രധാന കാരണങ്ങളിതാ;  തെറ്റായ വിസ സബ്ക്ലാസിന് കീഴില്‍ അപേക്ഷിക്കല്‍; മുന്‍ വിസയുടെ വ്യവസ്ഥകള്‍ ലംഘിക്കല്‍; സത്യസന്ധമല്ലാത്ത വിവരങ്ങളേകല്‍; ആരോഗ്യ-സ്വഭാവ-സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍
വിദേശത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ പ്രഥമപരിഗണന നല്‍കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. സാമൂഹികപരമായും സാമ്പത്തികപരമായും ഓസ്‌ട്രേലിയ മികച്ച് നില്‍ക്കുന്നതാണ് ഇതിന് പ്രധാനപ്പെട്ട കാരണം.എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഒരു പെര്‍മനന്റ് റെസിഡന്‍സി വിസ ലഭിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനാല്‍ നിര്‍ഭാഗ്യവാന്‍മാരായ നിരവധി കുടിയേറ്റക്കാരുടെ പിആര്‍ അപേക്ഷകളാണ് ഓരോ വര്‍ഷവും ഓസ്‌ട്രേലിയ തള്ളിക്കൊണ്ടിരിക്കുന്നത്. പിആര്‍ അപേക്ഷ തള്ളുന്നതിനുള്ള പ്രധാനപ്പെട്ട ചില കാരണങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

1- തെറ്റായ വിസ സബ്ക്ലാസിന് കീഴില്‍ പിആറിന് അപേക്ഷിക്കുന്നത്

സ്‌കില്‍ഡ് ഇമിഗ്രന്റുകളില്‍ ഭൂരിഭാഗം പേരും സബ്ക്ലാസ് 189 സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസ, സബ്ക്ലാസ് 190 സ്‌കില്‍ഡ് നോമിനേറ്റഡ് വിസ, സബ്ക്ലാസ് 489 സ്‌കില്‍ഡ് റീജിയണല്‍ (പ്രൊവിഷന്‍നല്‍) വിസ എന്നിവയ്ക്ക് കീഴിലാണ് പിആറിന് അപേക്ഷിക്കുന്നത്. സബ്ക്ലാസ് 189, 190 എന്നിവ പെര്‍മനന്റ് വിസകളാണ്. എന്നാല്‍ സബ്ക്ലാസ് 489 നാല് വര്‍ഷത്തേക്ക് നല്‍കുന്ന പ്രൊവിഷണല്‍ വിസയാണ്. 489 വിസ ഹോള്‍ഡര്‍മാര്‍ക്ക് പിന്നീട് മാത്രമേ പിആര്‍ വിസക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. മൂന്ന് വിസകള്‍ക്കുമുള്ള ക്വാളിഫൈയിംഗ് ക്രൈറ്റീരിയകളും വ്യത്യസ്തമാണ്. അതിനാല്‍ പ്രത്യേക വിസ സബ്ക്ലാസിന് കീഴില്‍ അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതകളുണ്ടെന്ന കാര്യം പരിഗണിക്കണം. ഇല്ലെങ്കില്‍ അപേക്ഷ തള്ളും.

2- മുന്‍വിസയുടെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍

നിങ്ങള്‍ മുമ്പ് ലഭിച്ച ഓസ്‌ട്രേലിയന്‍ താല്‍ക്കാലിക വിസയുടെ വ്യവസ്ഥകള്‍ ലംഘിച്ചയാള്‍ ആണെങ്കില്‍ പിആറിന് അപേക്ഷിച്ചാല്‍ അത് തള്ളാന്‍ സാധ്യതയേറെയാണ്.തങ്ങളുടെ ടെംപററി വിസയില്‍ പരിധിയില്‍ കവിഞ്ഞ് തങ്ങിയവരാണെങ്കില്‍ അവരുടെ പിആര്‍ വിസ പിന്നീട് തള്ളുന്നതിന് സാധ്യത കൂടുതലാണ്.

3- വിസ അപേക്ഷയില്‍ സത്യസന്ധമല്ലാത്തതും വ്യാജമായതുമായ വിവരങ്ങള്‍ നല്‍കിയാല്‍

വിസ അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ വ്യാജവും പൂര്‍ണവുമല്ലെങ്കില്‍ പിആര്‍ അപേക്ഷ തള്ളുന്നതായിരിക്കും. അതിനാല്‍ പിആര്‍ വിസ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പിഴവുകളൊന്നുമില്ലെന്ന് ഉറപ്പിക്കണം.നല്‍കുന്ന വിവരങ്ങള്‍ സുതാര്യവും സത്യസന്ധവുമാണെന്ന് ഉറപ്പാക്കുകയും വേണം.

4-ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍

പിആര്‍ വിസക്കാവശ്യമായ മിനിമം ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് തള്ളുമെന്നുറപ്പാണ്.

5-സ്വാഭാവ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍

പിആര്‍ വിസക്ക് വേണ്ടുന്ന സ്വഭാവ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിസ അപേക്ഷ തള്ളുമെന്നുറപ്പാണ്.അതായത് ക്രിമിനല്‍ ചരിത്രമുള്ളവരുടെ അപേക്ഷ സ്വീകരിക്കില്ല. മറ്റുള്ളവരെ ദ്രോഹിച്ചവരുടെയും അല്ലെങ്കില്‍ ക്രിമിനല്‍ സംഘടനകളുമായി ബന്ധമുള്ളവരുടെയും പിആര്‍ അപേക്ഷ തള്ളുമെന്നുറപ്പാണ്.

6-വേണ്ടത്ര ഫണ്ടില്ലെങ്കില്‍


സബ്ക്ലാസ് 190, സബ്ക്ലാസ് 489 എന്നിവ പോലുള്ളവക്ക് അപേക്ഷിക്കുന്നവര്‍ക്ക് നിര്‍ദേശിച്ച പ്രകാരമുള്ള സാമ്പത്തിക ഭദ്രത ഉണ്ടെന്ന് തെളിയിക്കാനായില്ലെങ്കില്‍ അപേക്ഷ തള്ളും.

7- ഇംഗ്ലീഷ് പ്രൊഫിന്‍ഷ്യല്‍ ടെസ്റ്റില്‍ വേണ്ടത്ര സ്‌കോറില്ലെങ്കില്‍ അപേക്ഷ തള്ളും

8-വിസ വെരിഫിക്കേഷന്‍ പ്രൊസസില്‍ പരാജയപ്പെട്ടാലും അപേക്ഷ തള്ളും.

Other News in this category4malayalees Recommends