കാനഡയിലെ 11 കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തിയ പുതിയ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ് വന്‍ വിജയം; വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം നികത്താനാവുന്നു

കാനഡയിലെ 11 കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തിയ പുതിയ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ് വന്‍ വിജയം;  വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം നികത്താനാവുന്നു
കാനഡയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി 11 കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തി ജൂണില്‍ ആരംഭിച്ച പുതിയ പൈലറ്റ് പ്രോഗ്രാം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ് എന്നാണിത് അറിയപ്പെടുന്നത്. കാനഡയിലെ ചെറുതും വിദൂരസ്ഥവുമായ കമ്മ്യൂണിറ്റികളിലേക്ക് വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിക്കുകയും തുടര്‍ന്ന് ഇത്തരക്കാര്‍ക്ക് ഇതിലൂടെ പെര്‍മനന്റ് റെസിഡന്‍സ് പ്രദാനം ചെയ്യുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.

നാല് മില്യണ്‍ കനേഡിയന്‍മാര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നതും നാഷണല്‍ ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നതുമാണ് കാനഡിലെ ഗ്രാമീണ സമൂഹങ്ങളെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അഥവാ ഐആര്‍സിസി പ്രദാനം ചെയ്തിരിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത്തരം കമ്മ്യൂണിറ്റികളില്‍ ജനനനിരക്കുകള്‍ കുറയുന്നതും റിട്ടയര്‍മെന്റ് നിരക്ക് വര്‍ധിക്കുന്നതും ഇവിടങ്ങളിലെ യുവജനങ്ങള്‍ കാനഡയിലെ കൂടുതല്‍ ജനസംഖ്യയുള്ള മേഖലകളിലേക്ക് നീങ്ങുന്നതും ഇത്തരം സമൂഹങ്ങളില്‍ കടുത്ത തൊഴിലാളി ക്ഷാമത്തിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.

പുതിയ പൈലറ്റിലൂടെ ഇതിനെ മറികടക്കാന്‍ ഏതാണ്ട് സാധിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒന്റാറിയോ, മാനിട്ടോബ, സാസ്‌കറ്റ്ച്യൂവാന്‍, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലാണ് ഈ 11 കമ്മ്യൂണിറ്റികള്‍ നിലകൊള്ളുന്നത്. ഒന്റാറിയോവിലെ തണ്ടര്‍ബേ, സൗള്‍ട്ട് സ്റ്റെ മാരി, സഡ്ബറി, നോര്‍ത്ത് ബേ, മാനിട്ടോബയിലെ ഗ്രെറ്റ്‌ന -റിനെലാന്‍ഡ്-അല്‍ടോന,പ്ലം കൗലീ, ബ്രാന്‍ഡന്‍, സാസ്‌കറ്റ്ച്യൂവാനിലെ മൂസെ ജാ, ആല്‍ബര്‍ട്ടയിലെ ക്ലാരെഹോം, ബ്രിട്ടീഷ് കൊളംബിയയിലെ വെസ്റ്റ് കൂട്‌നെ, വെര്‍നോന്‍, എന്നീ കമ്മ്യൂണിറ്റികളെയാണ് ഈ പൈലറ്റില്‍ പെടുത്തിയിരിക്കുന്നത്. പൈലറ്റില്‍ ഭാഗഭാക്കായതോടെ ഈ 11 കമ്മ്യൂണിറ്റികള്‍ക്കും തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃതമായും ലഭ്യമായ വിഭവങ്ങള്‍ക്ക് അനുസൃതമായും ഫോറിന്‍ വര്‍ക്കര്‍മാരെ കൊണ്ട് വന്ന് തൊഴിലേകാന്‍ സാധിക്കുന്നുണ്ട്.

Other News in this category



4malayalees Recommends