ട്രംപ് ഗവണ്‍മെന്റിന്റെ പുതിയ കുടിയേറ്റ നയം; യുഎസ് പൗരത്വമുള്ള കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും; ഗ്രീന്‍കാര്‍ഡ് അപേക്ഷ തള്ളുമെന്ന തെറ്റിദ്ധാരണയാല്‍ കുടിയേറ്റക്കാര്‍ മക്കളെ സ്‌കൂളുകളിലെ സൗജന്യ ലഞ്ച് പ്രോഗ്രാമുകളില്‍ നിന്ന് വിലക്കുന്നു

ട്രംപ് ഗവണ്‍മെന്റിന്റെ പുതിയ കുടിയേറ്റ നയം; യുഎസ് പൗരത്വമുള്ള കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും;  ഗ്രീന്‍കാര്‍ഡ് അപേക്ഷ തള്ളുമെന്ന തെറ്റിദ്ധാരണയാല്‍ കുടിയേറ്റക്കാര്‍ മക്കളെ സ്‌കൂളുകളിലെ സൗജന്യ ലഞ്ച് പ്രോഗ്രാമുകളില്‍ നിന്ന് വിലക്കുന്നു
തങ്ങളുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകളെ പ്രതികൂലമായി ബാധിക്കുമെന്ന ഭയത്താര്‍ യുഎസിലെ സ്‌കൂളുകളില്‍ നിന്നുള്ള സൗജന്യ ലഞ്ച് പ്രോഗ്രാമുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്നും തങ്ങളുടെ കുട്ടികളെ വിലക്കുന്ന കുടിയേറ്റക്കാരായ മാതാപിതാക്കന്‍മാര്‍ പെരുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. യുഎസ് പൗരത്വമുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ തെറ്റിദ്ധാരണ മൂലം മാതാപിതാക്കള്‍ ലഞ്ച് പ്രോഗ്രാമുകളില്‍ നിന്നും വിലക്കുന്നത്. ഇതിനെ തുടര്‍ന്ന് യുഎസ് പൗരത്വമുള്ള കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

837 പേജുകള്‍ വരുന്ന ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മൂലമാണ് പലരും ഈ മണ്ടത്തരം ചെയ്യുന്നതെന്ന് ഇമിഗ്രേഷന്‍ അറ്റോര്‍ണിമാര്‍ ഇത്തരക്കാരെ ബോധവല്‍ക്കരിക്കുന്നുണ്ട്. അതായത് യുഎസിലെ പബ്ലിക്ക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്നവരുടെ ഗ്രീന്‍കാര്‍ഡ് അപേക്ഷകള്‍ തളളുമെന്നാണ് പുതിയ നയം താക്കീതേകുന്നത്. എന്നാല്‍ ഇത്തരക്കാരുടെ യുഎസ് പൗരത്വമുള്ള മക്കള്‍ ഫ്രീ ലഞ്ച് പ്രോഗ്രാമിന്റെ ഗുണഭോക്താക്കളായാല്‍ അത് അവരുടെ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകളെ ഒരിക്കലും ബാധിക്കില്ലെന്നാണ് അറ്റോര്‍ണിമാര്‍ വിശദീകരിക്കുന്നത്.

ഇത്തരത്തിലുളള സംശയം ചോദിച്ച് തന്റെ ഓഫീസിലേക്ക് ഒരു ദിവസം നിരവധി ഫോണ്‍ വിളികളാണ് എത്തുന്നതെന്നാമ് മിന്നെസോട്ടയിലെ ഇമിഗ്രേഷന്‍ അറ്റോര്‍ണിയായ കാര ലിനം വെളിപ്പെടുത്തുന്നത്. തനിക്കാവുന്നത് പോലെ ഇതിന്റെ നിജാവസ്ഥ പറഞ്ഞ് ബോധിപ്പിക്കാറുണ്ടെന്നും ലിനം പറയുന്നു. ഇത്തരം തെറ്റിദ്ധാരണ മൂലം യുഎസ് പൗരന്‍മാരായ കുട്ടികളെ ഫ്രീ ലഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കാത്തത് അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്.

Other News in this category



4malayalees Recommends