പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം; എക്‌സ്പ്രസ് എന്‍ട്രി ആന്‍ഡ് ലേബര്‍ ഇംപാക്ട്, ബിസിനസ് ഇംപാക്ട് കാറ്റഗറികളിലുള്ളവര്‍ക്ക് 143 ഇന്‍വിറ്റേഷനുകള്‍ അയച്ചു; ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് അവസരം; പുതിയ ഡ്രോ നടന്നത് ഓഗസ്റ്റ് 15ന്

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം; എക്‌സ്പ്രസ് എന്‍ട്രി ആന്‍ഡ്  ലേബര്‍ ഇംപാക്ട്, ബിസിനസ് ഇംപാക്ട് കാറ്റഗറികളിലുള്ളവര്‍ക്ക് 143 ഇന്‍വിറ്റേഷനുകള്‍ അയച്ചു; ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് അവസരം;  പുതിയ ഡ്രോ നടന്നത് ഓഗസ്റ്റ് 15ന്
പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് അതിന്റെ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിന്റെ ഏറ്റവും പുതിയ ഡ്രോയിലൂടെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രകടിപ്പിക്കുന്നതിനായി 143 ഇന്‍വിറ്റേഷനുകള്‍ അയച്ചു. എക്‌സ്പ്രസ് എന്‍ട്രി ആന്‍ഡ് ലേബര്‍ ഇംപാക്ട്, ബിസിനസ് ഇംപാക്ട് കാറ്റഗറികളിലുള്ളവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്.ഓഗസ്റ്റ് 15നാണ് ഏറ്റവും പുതിയ ഡ്രോ നടന്നിരിക്കുന്നത്.143 ഇന്‍വിറ്റേഷനുകളില്‍ 133 എണ്ണം അയച്ചിരിക്കുന്നത് എക്‌സ്പ്രസ് എന്‍ട്രി ആന്‍ഡ് ലേബര്‍ ഇംപാക്ട് കാറ്റഗറിയിലുളളവര്‍ക്കും 10 എണ്ണം അയച്ചിരിക്കുന്നത് ബിസിനസ് ഇംപാക്ട് കാറ്റഗറിയിലുള്ളവര്‍ക്കുമാണ്.

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിന്റെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറി ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലൂടെ പ്രവിശ്യക്ക് ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയിലെ ഉദ്യോഗാര്‍ത്ഥികളെ പിആറിനായി നോമിനേറ്റ് ചെയ്യാന്‍ സാധിക്കും.പ്രവിശ്യയില്‍ നിന്നും നോമിനേഷന്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോറിലേക്ക് അധികമായി 600 പോയിന്റുകള്‍ ലഭിക്കുന്നതായിരിക്കും.

തുടര്‍ന്ന് നടക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഡ്രോയിലേക്ക് അവര്‍ക്ക് ഉറപ്പായും ഇന്‍വിറ്റേഷന്‍ ടു അപ്ലൈ ലഭിക്കും. പ്രവിശ്യയില്‍ നിന്നും സാധുതയുള്ള ജോബ് ഓഫറും പ്രവിശ്യയിലെ എംപ്ലോയറില്‍ നിന്നും പിന്തുണയുമുള്ള വിദേശികള്‍ക്കുള്ളതാമ് പിഇഐയുടെ ലേബര്‍ ഇംപാക്ട് കാറ്റഗറി. ഈ കാറ്റഗറിയിലെ ഉദ്യോഗാര്‍ത്ഥികള്‍ സ്‌കില്‍ഡ് വര്‍ക്കര്‍, ക്രിട്ടിക്കല്‍ വര്‍ക്കര്‍, ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് എന്നീ സ്ട്രീമുകളില്‍ നിന്നുള്ളവരായിരിക്കും.

Other News in this category



4malayalees Recommends