യുഎസിലെ പെന്‍സില്‍വാനിയയിലെ കൗമാരക്കാരന്‍ ട്രംപിന്റെ സഹായം അഭ്യര്‍ത്ഥിച്ച് കരയുന്നു; ലക്ഷ്യം ഈജിപ്തിലെ ജയിലിലായ തന്റെ അമ്മയെ മോചിപ്പിക്കല്‍; മുസ്തഫയുടെ അമ്മ റീം ജയിലിലായത് ഈജിപ്തില്‍ സമ്മര്‍ വിസിറ്റിന് പോയപ്പോള്‍

യുഎസിലെ പെന്‍സില്‍വാനിയയിലെ കൗമാരക്കാരന്‍ ട്രംപിന്റെ സഹായം അഭ്യര്‍ത്ഥിച്ച് കരയുന്നു; ലക്ഷ്യം ഈജിപ്തിലെ ജയിലിലായ തന്റെ അമ്മയെ മോചിപ്പിക്കല്‍; മുസ്തഫയുടെ അമ്മ റീം ജയിലിലായത് ഈജിപ്തില്‍ സമ്മര്‍ വിസിറ്റിന് പോയപ്പോള്‍
ഈജിപ്തിലെ ജയിലില്‍ കഴിയുന്ന തന്റെ അമ്മയെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ച് യുഎസിലെ പെന്‍സില്‍വാനിയയിലെ കൗമാരക്കാരനായ മുസ്തഫ ഹമദ് രംഗത്തെത്തി.സമ്മര്‍ ബ്രേക്കില്‍ ഈജിപ്തിലെ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്നതിനായി എത്തിയപ്പോഴായിരുന്നു കഴിഞ്ഞ മാസം ഒരു ദിവസം ഹമദിന്റെ അമ്മ റീം മുഹമ്മദ് ഡിസൗകി ജയിലിലായത്.

യുഎസ്-ഈജിപ്ഷ്യന്‍ ഇരട്ട പൗരത്വമുള്ള സ്ത്രിയാണ് റീം മുഹമ്മദ്. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പാടെ അമ്മയെയും മകനെയും പിടികൂടുകയും തുടര്‍ന്ന് റീമിനെ ജയിലില്‍ അടക്കുകയും ചെയ്യുകയായിരുന്നു.തന്റെ അമ്മയെ ജയിലില്‍ നിന്നും പുറത്തിറക്കുന്നതിനായി ആരോടും കാല്‍ പിടിച്ച് അപേക്ഷിക്കാന്‍ തയ്യാറായ മാനസികാവസ്ഥയിലാണ് മുസ്തഫ. ഇതിന്റെ ഭാഗമായിട്ടാണ് ഈ 13കാരന്‍ നിലവില്‍ ഡൊണാള്‍ഡ് ട്രംപിനോടും ഒരു വീഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

'' പ്ലീസ്,....പ്ലീസ്...ട്രംപ്...പ്ലീസ് ഹെല്‍പ്...അമേരിക്ക..പ്ലീസ് ഹെല്‍പ്... എനിക്ക് അമ്മയെ വേണം...' എന്ന് പറഞ്ഞ് ഈ വീഡിയോയില്‍ മുസ്തഫ പൊട്ടിക്കരയുന്നത് കാണാം. യുഎസ് അധികൃതര്‍ റീം അടക്കം ആറ് ഇരട്ട പൗരത്വമുള്ളവരെ അറസ്റ്റ് ചെയ്തുവെന്നാണ് ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനേഡിയന്‍, ഓസ്‌ട്രേലിയന്‍, രണ്ട് ജര്‍മനിക്കാര്‍,തുടങ്ങിയവരെ അടുത്തിടെ യുഎസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ അമ്മയെ ജയിലില്‍ ഇട്ടത് ഭീകരമായ അനുഭവമായിരുന്നുവെന്നാണ് മുസ്തഫ വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഫോണുകള്‍ അധികൃതര്‍ തട്ടിയെടുത്തിരുന്നുവെന്നും തന്നെ 11 മണിക്കൂറുകള്‍ക്ക് ശേഷം എയര്‍പോര്‍ട്ടില്‍ വച്ച് മോചിപ്പിക്കുകയായിരുന്നുവെന്നും മുസ്തഫ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends