ഓസ്‌ട്രേലിയയില്‍ ജൂലൈയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു; പ്രവചിച്ചത് 14,000 തൊഴിലെങ്കില്‍ ഉണ്ടായത് 41,000 തൊഴിലുകള്‍; തൊഴില്‍സേനാ പങ്കാളിത്ത നിരക്ക് 66.1 ശതമാനമെന്ന റെക്കോര്‍ഡിലേക്ക്

ഓസ്‌ട്രേലിയയില്‍ ജൂലൈയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി ജോലികള്‍  കൂട്ടിച്ചേര്‍ക്കപ്പെട്ടു; പ്രവചിച്ചത് 14,000 തൊഴിലെങ്കില്‍ ഉണ്ടായത് 41,000 തൊഴിലുകള്‍; തൊഴില്‍സേനാ പങ്കാളിത്ത നിരക്ക് 66.1 ശതമാനമെന്ന റെക്കോര്‍ഡിലേക്ക്
ഓസ്‌ട്രേലിയയില്‍ ജൂലൈയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമായി തുടരുകയാണ്. ജൂലൈയില്‍ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 41,400 പുതിയ തൊഴിലുകളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 14,000 പുതിയ ജോലികളാണ് കൂട്ടിച്ചേര്‍ക്കപ്പെടുകയെന്നായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പ്രവചിച്ചിരുന്നത്.

ഇതിനൊപ്പം തൊഴില്‍സേനാ പങ്കാളിത്ത നിരക്ക് 66.1 ശതമാനമെന്ന പുതിയ റെക്കോര്‍ഡിലേക്കും ഉയര്‍ന്നിട്ടുണ്ട്. എംപ്ലോയ്‌മെന്റ് ഓപ്ഷനുകളും ഇതിനൊപ്പം വര്‍ധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ മാര്‍ക്കറ്റിന്റെ സ്‌പെയര്‍ കപ്പാസിറ്റി ഇതിന് മുമ്പ് കണക്ക് കൂട്ടിയതിനേക്കാള്‍ വളരെ വലുതാണെന്നാണ് സിഡ്‌നിയിലെ ബിസ് ഓക്‌സ്‌ഫോര്‍ഡ് എക്കണോമിക്‌സിലെ സാറാ ഹണ്ടര്‍ പറയുന്നത്. ലിബറല്‍ പാര്‍ട്ടി മേയ് മാസത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഇതിന്റെ പോസിറ്റീവ് ഫലം ലേബര്‍ മാര്‍ക്കറ്റ് പ്രതിഫലിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

വര്‍ക്ക് ഫോഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍, ഹയറിംഗ് എന്നിവയിലെ വര്‍ധനവ് ആരോഗ്യകരമായ ലേബര്‍ മാര്‍ക്കറ്റിനെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ തലവനായ ഫിലിപ്പ് ലോവെ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ തൊഴില്‍ തേടുന്നവുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ തൊഴിലില്ലായ്മ നിരക്ക് താഴ്ത്തുന്നത് ബുദ്ധിമുട്ട് നിറഞ്ഞ പ്രവര്‍ത്തിയാക്കി തീര്‍ത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രാജ്യത്തുണ്ടായിരിക്കുന്ന തൊഴില്‍ വര്‍ധനവ് മൂലം തൊഴിലില്ലായ്മ നിരക്ക് താഴുന്നതിന് വഴിയൊരുക്കിയിരിക്കുന്നുവെന്നാണ് ജോബ് സൈറ്റ് ഇന്‍ഡീഡിലെ എക്കണോമിസ്റ്റായ കല്ലാം പിക്കറിംഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്.ക്യൂന്‍സ്ലാന്‍ഡ്, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends