സൗദി അറേബ്യയില്‍ സ്ത്രീകളെ ജോലിക്കെടുത്തില്ലെങ്കില്‍ 25000 റിയാല്‍ പിഴ; ഓരോ ഷിഫ്റ്റിലും രണ്ട് വനിതാ ജീവനക്കാരെങ്കിലും ഇല്ലെങ്കിലും പിഴ ലഭിക്കും

സൗദി അറേബ്യയില്‍ സ്ത്രീകളെ ജോലിക്കെടുത്തില്ലെങ്കില്‍ 25000 റിയാല്‍ പിഴ; ഓരോ ഷിഫ്റ്റിലും രണ്ട് വനിതാ ജീവനക്കാരെങ്കിലും ഇല്ലെങ്കിലും പിഴ ലഭിക്കും

സൗദിയില്‍ സ്ത്രീകളെ ജോലിക്കെടുത്തില്ലെങ്കില്‍ 25000 റിയാല്‍ പിഴ. ഓരോ ഷിഫ്റ്റിലും രണ്ട് വനിതാ ജീവനക്കാരെങ്കിലും ഇല്ലെങ്കില്‍ 15000 റിയാലും പിഴ ഈടാക്കും. മതിയായ ജീവനക്കാരെ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ 20000 റിയാലും അടിയന്തര സാഹചര്യങ്ങളില്‍ പുറത്തു കടക്കുന്നതിനുള്ള രക്ഷാമാര്‍ഗങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ 15000 റിയാല്‍ പിഴ ഏര്‍പ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം.


രാജ്യത്തിന്റെ ഔദ്യോഗിക കറന്‍സില്‍ അല്ലാതെ ശമ്പളം നല്‍കുന്നത കമ്പനികളില്‍ നിന്നും പിഴ ചുമത്താനും തീരുമാനമായിട്ടുണ്ട്. കാരണമില്ലാതെ ശമ്പളം തടഞ്ഞു വെച്ചാലും പിഴ ലഭിക്കും. എഴുതിത്തയ്യാറാക്കിയ വ്യക്തമായ കരാറുകള്‍ ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നവര്‍ക്കെതിരെയും പിഴ ചുമത്താനാണ് രാജ്യത്തിന്റെ തീരുമാനം.

Other News in this category



4malayalees Recommends