കാനഡ സ്‌കില്‍ഡ് ഇമിഗ്രന്റുകള്‍ക്ക് അവസരമേകുന്ന കാര്യത്തില്‍ കൂടുതല്‍ ലിംഗസമത്വം കൈവരിക്കുന്നു; എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയില്‍ കൂടുതല്‍ വനിതകള്‍; സിആര്‍എസ് പോയിന്റുകള്‍ നേടുന്നതില്‍ വനിതകള്‍ പുരുഷന്‍മാരെ കടത്തി വെട്ടുന്നു

കാനഡ സ്‌കില്‍ഡ് ഇമിഗ്രന്റുകള്‍ക്ക് അവസരമേകുന്ന കാര്യത്തില്‍ കൂടുതല്‍ ലിംഗസമത്വം കൈവരിക്കുന്നു; എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയില്‍ കൂടുതല്‍ വനിതകള്‍;  സിആര്‍എസ് പോയിന്റുകള്‍ നേടുന്നതില്‍ വനിതകള്‍ പുരുഷന്‍മാരെ കടത്തി വെട്ടുന്നു
സ്‌കില്‍ഡ് ഇമിഗ്രന്റുകള്‍ക്ക് അവസരമേകുന്ന കാര്യത്തില്‍ കാനഡ കൂടുതല്‍ ലിംഗസമത്വം നടപ്പിലാക്കുന്നതില്‍ കാനഡ നിര്‍ണായകമായ പുരോഗതി പ്രകടിപ്പിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം കാനഡയിടെ എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയില്‍ കൂടുതല്‍ വനിതകള്‍ അപേക്ഷിക്കുന്ന പ്രവണത ശക്തമാകുന്നുണ്ട്.

2018ലെ എക്‌സ്പ്രസ് എന്‍ട്രി ഇയര്‍ എന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം സിആര്‍എസ് പോയിന്റുകള്‍ നേടുന്നതില്‍ വനിതകള്‍ പുരുഷന്‍മാരെ കടത്തി വെട്ടിയിട്ടുണ്ട്.എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിലവിലും കൂടുതല്‍ പുരുഷ ഉദ്യോഗാര്‍ത്ഥികളാണുള്ളതെങ്കിലും 350ന് മുകളില്‍ സ്‌കോറുകള്‍ നേടുന്ന വനിതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ 400ന് മേല്‍ സിആര്‍എസ് സ്‌കോറുകള്‍ നേടുന്ന വനിതകളുടെ എണ്ണത്തില്‍ 2017 മുതല്‍ 56 ശതമാനം വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

2019 ജനുവരി മൂന്ന് മുതല്‍ 39,273 വനിതാ അപേക്ഷകരില്‍ 75 ശതമാനത്തിനും ലഭിച്ചിരിക്കുന്നത് 350നും 449നും ഇടയിലുള്ള പോയിന്റുകളാണ്. എന്നാല്‍ 55,690 പുരുഷ അപേക്ഷകരില്‍ വെറും 71 ശതമാനത്തിന് മാത്രമാണ് ഈ റേഞ്ചിലുള്ള പോയിന്റുകള്‍ ലഭിച്ചിരിക്കുന്നത്. 350നും 449നും ഇടയിലുള്ള സ്‌കോര്‍ നേടിയിരിക്കുന്നവരില്‍ കൂടുതലും പുരുഷ അപേക്ഷരാണുള്ളതെങ്കിലും നാല് ശതമാനം സ്ത്രീകള്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നു. 2018ല്‍ എക്‌സ്പ്രസ് എന്‍ട്രി പൂളിലെ 70 ശതമാനം സ്ത്രീകള്‍ 400 സിആര്‍എസ് പോയിന്റുകള്‍ക്ക് മേല്‍ നേടിയിരുന്നു. എന്നാല്‍ പുരുഷന്‍മാരില്‍ 67 ശതമാനം പേര്‍ക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ.

Other News in this category



4malayalees Recommends